സിപിഎമ്മിനെതിരെ വീണ്ടും വിമർശനം ഉയർത്തിയാൽ വെളിപ്പെടുത്തലുകൾ നടത്തും: ജി. സുധാകരനെതിരെ കടുത്ത മുന്നറിയിപ്പുമായി സജി ചെറിയാൻ 

APRIL 10, 2026, 5:42 AM

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വീണ്ടും വിമര്‍ശനം ഉയർത്തിയാൽ ജി. സുധാകരനെ കുറിച്ചുള്ള കാര്യങ്ങള്‍ ഘട്ടംഘട്ടമായി പുറത്തുകൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍ മുന്നറിയിപ്പ് നല്‍കി. തനിക്കു നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും, സുധാകരന്‍ പാര്‍ട്ടിയുടെ ആശയങ്ങളില്‍നിന്ന് മാറിപ്പോയ ആളാണെന്നും അദ്ദേഹം ആരോപിച്ചു.

സുധാകരന്റെ വ്യക്തിപരമായ കാര്യങ്ങളുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബന്ധമില്ലെന്നും, അദ്ദേഹം ഇപ്പോള്‍ രാഷ്ട്രീയമായി തളര്‍ച്ചയുടെ അവസ്ഥയിലാണ് എത്തിച്ചേർന്നിരിക്കുന്നതെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു. വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് മാറിയതായും സജി ചെറിയാൻ പരിഹസിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വീണ്ടും ലക്ഷ്യമിട്ട് ആരോപണങ്ങള്‍ ഉന്നയിച്ചാല്‍, അതിന് മറുപടിയായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. കൃഷ്ണപ്പിള്ള സ്മാരകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആ സംഭവത്തില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, അതിന് മറുപടി പറയാന്‍ താനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam