പാരീസ് : കഴിഞ്ഞരാത്രി നടന്ന മറ്റൊരു ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി. മുൻ ചാമ്പ്യന്മാരായ ലിവർപൂളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. പി.എസ്.ജിയുടെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 11-ാം മിനിട്ടിൽ ദിസീറെ ദവേയും 65-ാം മിനിട്ടിൽ ക്വിഷ്വ ക്വരാട്‌സ്‌കേലിയയുമാണ് ഗോളുകൾ നേടിയത്.
ബോക്‌സിന് പുറത്തുനിന്ന് കിട്ടിയ പന്തുമായി ഇടതുവിംഗിലൂടെ കടന്നുകയറി വെട്ടിത്തിരിഞ്ഞ് വലയ്ക്ക് നേരേ വെടിയുതിർത്ത ദവേയുടെ അപ്രതീക്ഷിത നീക്കത്തിലാണ് ലിവർപൂളിന് ആദ്യ മുറിവേറ്റത്. ആദ്യ പകുതിയിൽ വീണ്ടും സ്‌കോർ ചെയ്യാൻ നിലവിലെ ചാമ്പ്യന്മാർക്ക് പല അവസരങ്ങളും ലഭിച്ചെങ്കിലും ഫലം കണ്ടില്ല.
രണ്ടാം പകുതിയിൽ യാവോ നെവസ് മദ്ധ്യനിരയിൽ നിന്ന് നീട്ടിനൽകിയ പന്തുമായി മുന്നേറിയാണ് ക്വരാട്‌സ്‌കേലിയ പി.എസ്.ജിയുടെ രണ്ടാം ഗോൾ നേടിയത്. അടുത്ത ചൊവ്വാഴ്ച രാത്രി ലിവർപൂളിന്റെ തട്ടകത്തിൽ രണ്ടാം പാദ ക്വാർട്ടർ ഫൈനൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
