സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒന്നിക്കുന്നുവോ? 

APRIL 8, 2026, 8:58 PM

ഉറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ ‍ജോഡികളായിരുന്നു സ്മൃതി മന്ഥനയും പലാഷും. ഇവർ വീണ്ടും ഒന്നിക്കുന്നു എന്നതാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ച.  സ്മൃതിയുടെ പിതാവും പലാഷിൻറെ സഹോദരിയും ഭർത്താവും പലാഷും മുംബൈയിലെ ഒരു റസ്റ്ററൻറിൽ ഇരിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്.

ഇറങ്ങുന്നതിന് മുൻപ് സ്മൃതിയുടെ പിതാവ് ശ്രീനിവാസിൻറെ കാൽ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങുന്ന പലാഷിനെയും വിഡിയോയിൽ കാണാം. ഇതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയും ആരംഭിച്ചു. എന്നാൽ ഇത് പഴയ വിഡിയോ ആകാമെന്നും അല്ലെങ്കിൽ വ്യാജമാണെന്നും സ്മൃതിയുടെ ആരാധകർ പറയുന്നു. 

 വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് വനിതാ ക്രിക്കറ്റർ സ്മൃതി മന്ഥനയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിൻറെയും വിവാഹം മാച്ചിവച്ചത്. സ്മൃതിയുടെ പിതാവിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായെന്നായിരുന്നു ആദ്യ വിശദീകരണം.

vachakam
vachakam
vachakam

പിന്നാലെ പലാഷും 'ഭക്ഷ്യവിഷബാധ'യെ തുടർന്ന് ആശുപത്രിയിലായതായി വാർത്ത വന്നു. എന്നാൽ സ്മൃതിയെ പലാഷ് ചതിച്ചുവെന്നും അരുതാത്ത കാഴ്ച വിവാഹാഘോഷങ്ങൾ നടക്കുന്നതിനിടെ സ്മൃതി കണ്ടുവെന്നും ഇതോടെ വിവാഹച്ചടങ്ങ് അലങ്കോലപ്പെട്ടുവെന്നും വാർത്തകൾ പരന്നു. പലാഷിൻറെ കുടുംബം വാർത്തകൾ നിഷേധിച്ചുവെങ്കിലും വ്യക്തമായ കാരണം പറഞ്ഞില്ല. ബന്ധം അവസാനിപ്പിക്കുന്നതായി സ്മൃതിയും പലാഷും തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. 

അതേസമയം, നിലവിൽ പ്രചരിക്കുന്ന വിഡിയോയിൽ സ്മൃതിയോ പലാഷോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam