സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടി ഉർവശി റൗട്ടേലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്.
നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. NBK109 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഉർവ്വശിയുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും ചികിത്സയിലാണെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരാനിരിക്കുകയാണ്.
ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻബികെ 109. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു മുഖ്യവേഷത്തിലുണ്ടെന്നാണ് റിപ്പോർട്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിതാര എന്റർടെയിൻമെന്റും ശ്രീകര സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്