മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികര്‍ തിലകത്തിന്റെ പേരില്‍ മാറ്റം വരുത്തി അണിയറ പ്രവര്‍ത്തകര്‍. നടികര്‍ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. അമ്മ സംഘടനക്ക് അയച്ച കത്തില്‍ 'നടികര്‍ തിലകം ശിവാജി സമൂഗ നള പേരവൈ' എന്ന സംഘടന ചിത്രത്തിന്റെ പേര് മാറ്റുവാന്‍ അപേക്ഷിച്ചിരുന്നു. ഇതിനെ തുടർന്നാണ് പേര് മാറ്റം എന്നാണ് പുറത്തു വരുന്ന വിവരം.
ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നടികര്‍ തിലകം ശിവാജി ഗണേശന്റെ മകനും അഭിനേതാവുമായ പ്രഭുവിന്റെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ടോവിനോ നായകനാകുന്ന ചിത്രത്തില്‍ ഭാവനയാണ് നായികയായി എത്തുന്നത്.
ചിത്രത്തിൽ സൗബിന്‍ ഷാഹിറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്