2026ലെ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരത്തിൽ മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ് സ്വന്തമാക്കിയിരുന്നു. തിമോത്തി ചാലമെറ്റിനെ സംബന്ധിച്ച് തന്റെ കരിയറിലെ ഏറ്റവും മികച്ച അവാര്‍ഡ് ആയിരുന്നു ഇത്. ഈ സന്തോഷത്തിന് പിന്നാലെ തന്റെ പ്രണയവും പരസ്യമാക്കിയിരിക്കുകയാണ് നടനിപ്പോൾ.
മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആദ്യമായിട്ട് കാമുകി കൈലി ജെന്നറിനൊപ്പമുള്ള ഫോട്ടോ തിമോത്തി ഔദ്യോഗികമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷവും നന്ദിയും അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് കൈലി ജെന്നറിന്റെ സാമിപ്യം കാണുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിൽ ഒരാളാണ് കൈലി ജെന്നർ. എന്നിട്ടും, കാമുകൻ തിമോത്തി ചാലമെറ്റുമായുള്ള പ്രണയം വളരെ രഹസ്യമായി സൂക്ഷിക്കാൻ അവർക്ക് കഴിഞ്ഞു.
2023 ലാണ് കൈലി ജെന്നറും തിമോത്തി ചാലമെറ്റും പ്രണയത്തിലായത്. തിമോത്തിയ്ക്ക് മുൻപ് റാപ്പർ ജാക്യൂസ് ബെർമോനുമായുള്ള കൈലിയുടെ വിവാഹം നടന്നിരുന്നു. 2017 ൽ ആയിരുന്നു വിവാഹം. 2018 ൽ ഇരുവർക്കും മകൾ പിറന്നു.
പക്ഷേ 2019 ൽ ജെന്നറും ജാക്യൂസും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചു. പക്ഷേ മകൾക്ക് വേണ്ടി കൊവിഡ് കാലത്ത് ഇരുവരും ഒന്നിച്ചു കഴിഞ്ഞു. 2021 ൽ താൻ ഗർഭിണിയാണ് എന്ന് വീണ്ടും ജെന്നർ പ്രഖ്യാപിച്ചു. മകൻ പിറന്നതിന് ശേഷം 2023 ൽ ഇരുവരും എന്നന്നേക്കുമായി വേർപിരിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
