പാന്‍ ഇന്ത്യന്‍ താരം പ്രഭാസിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. മലയാളസിനിമയില്‍ നിന്നും യുവനടി അന്ന ബെന്നും ഈ സിനിമയില്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇത് മലയാളം ആരാധകരെ ഏറെ ആവേശത്തിലാക്കിയിട്ടുണ്ട്.
പ്രഭാസ് നായകനാകുന്ന പൂര്‍ണ്ണ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് കല്‍ക്കി 2898 എഡി. തെലുങ്കില്‍ നിന്നുള്ള സംവിധായകന്‍ നാഗ് അശ്വിന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ ദീപിക പദുക്കോണ്‍ ആണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചനും കമല്‍ഹാസനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കല്‍ക്കിയില്‍ ഏറെ പ്രാധാന്യം നിറഞ്ഞ കഥാപാത്രത്തെയാണ് അന്ന ബെന്‍ അവതരിപ്പിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കൊട്ടുകാളി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അന്ന ബെന്‍ ആദ്യമായി അന്യഭാഷയിലേക്ക് എത്തുന്നത്. സൂരി നായകനാവുന്ന ചിത്രം പി.എസ്. വിനോദ് രാജാണ് സംവിധാനം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്