നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വൈറൽ ആയപ്പോൾ ഇതിനിടയിൽ വൈറലായ മറ്റൊരാളുണ്ട്! തിരുവനന്തപുരം സബ് കളക്ടറാണ് ഇതിനിടയിൽ ശ്രദ്ധേയനായത്.
ഗോപന്‍ സ്വാമിയുടെ 'സമാധി സ്ഥലം' സന്ദര്‍ശിക്കാൻ സബ് കളക്ടര്‍ എത്തിയ വീഡിയോ പ്രചരിച്ചതോടെ പലരും ചോദിച്ചത് ആരാണ് ഈ ചുള്ളൻ പയ്യൻ എന്നാണ്. നിരവധി കമന്റുകളാണ് ചുള്ളൻ കളക്ടറെപ്പറ്റി സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ‘ഈ ചുള്ളൻ കലക്ടറെ പുറത്തെത്തിക്കാൻ സഹായിച്ച സമാധിക്ക് നന്ദി’ എന്നാണ് ഹിറ്റായൊരു കമന്റ്!
എന്നാൽ ഇത് കേട്ടോ! ആല്‍ഫ്രഡ് ഒ വി ആണ് വൈറല്‍ ആയി മാറിയ സബ് കളക്ടര്‍. 2022ലാണ് ഐഎഎസ് എന്ന സ്വപ്നം ആല്‍ഫ്രഡ് നേടിയെടുക്കുന്നത്.
അതിന് മുമ്പുള്ള വര്‍ഷം സിവിൽ സര്‍വീസ് പരീക്ഷയിൽ 310-ാം റാങ്ക് നേടി. പിന്നീടും കഠിനാധ്വാനം തുടങ്ങി! അങ്ങനെ 2022ല്‍ ഈ കണ്ണൂരുകാരൻ സിവിൽ സര്‍വീസ് പരീക്ഷയിൽ 57-ാം റാങ്ക് സ്വന്തമാക്കി.
സിവിൽ സര്‍വീസ് ഉദ്യോഗസ്ഥര്‍ സൈബര്‍ ലോകത്ത് ഇത്തരത്തില്‍ വൈറലാകുന്നത് ആദ്യമായല്ല. മെറിന്‍ ജോസഫ്, യതീഷ് ചന്ദ്ര, ദിവ്യ എസ് അയ്യര്‍ തുടങ്ങിയവരും സോഷ്യൽ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയ ഉദ്യോഗസ്ഥരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്