ബോളിവുഡ് ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച സിനിമയാണ് കഹോ നാ പ്യാര്‍ ഹേ. ഹൃത്വിക് റോഷനും അമീഷാ പട്ടേലും നായകനും നായികയുമായെത്തിയ ചിത്രം റിലീസായിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.
2000 ജനുവരി 14-നാണ് കഹോ നാ പ്യാര്‍ റിലീസ് ചെയ്തത്. ഇരുവരുടേയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. ഹൃത്വിക് റോഷന്റെ പിതാവും നിര്‍മാതാവുമായ രാകേഷ് റോഷനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. ഈ മാസം പത്തിന് ചിത്രം റീറിലീസ് ചെയ്തിരുന്നു.
ഈ വേളയിൽ സിനിമയുടെ ഓർമ്മകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് നായിക അമീഷ. ചിത്രം ഇറങ്ങിയതിന് പിന്നാലെ വലിയ ആരാധക വൃന്ദമാണ് തനിക്കുണ്ടായത്. തന്റെ ചിത്രങ്ങൾ ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും കൊണ്ടുപോയി, അവയിൽ താലി ചാർത്തിയവരുണ്ട്. മാത്രമല്ല സിന്ദൂരം ചാർത്തിയ ഫോട്ടോകളും രക്തം കൊണ്ട് എഴുതിയ കത്തുകളും തനിക്ക് ലഭിച്ചിട്ടുണ്ട്. അത് ഒരേസമയം സന്തോഷം നൽകുന്നവയും ഭയപ്പെടുത്തുന്നവുമായിരുന്നു എന്നും അമീഷ പട്ടേൽ പറഞ്ഞു.
'ഗ്രാമങ്ങളിൽ നിന്ന് ആളുകൾ വരും. ചിലർ എന്നെ പിന്തുടരും, എങ്ങനെയെങ്കിലും എൻ്റെ വിലാസം കണ്ടെത്തി പുറത്ത് കാത്ത് നിൽക്കും. ഇവിടെയല്ല ഞാൻ താമസിക്കുന്നത് എന്ന് കള്ളം പറഞ്ഞ് കാവൽക്കാരനും സെക്യൂരിറ്റി ഗാർഡും അവരെ പറഞ്ഞു വിടേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന സമയമായിരുന്നു അത്,' എന്ന് അമീഷ പട്ടേൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അനുപം ഖേര്‍, ഫരീദ ജലാല്‍, സതീഷ് ഷാ, മൊഹ്‌നിഷ് ബാല്‍, ദലിപ് താഹില്‍, ആശിഷ് വിദ്യാര്‍ഥി, വ്രജേഷ് ഹിര്‍ജി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഈ മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലറിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്