സിനിമയിൽ തിളങ്ങാനായില്ല: വിലങ്ങുതടിയായത് കാസ്റ്റിങ് കൗച്ചെന്ന് രുപാലി ഗാംഗുലി 

JANUARY 14, 2025, 11:48 PM

 ‘അനുപമാ’ എന്ന ടിവി ഷോയിലൂടെ ആരാധകശ്രദ്ധനേടിയ നടിയാണ് രുപാലി ഗാംഗുലി. തന്റെ വിജയകരമല്ലാതിരുന്ന അഭിനയ ജീവിതത്തെക്കുറിച്ച് പറയുകയാണ് രുപാലി ഗാംഗുലി.  

 കാസ്റ്റിങ് കൗച്ച് കാരണമാണ് സിനിമയിൽ തനിക്ക് തിളങ്ങാൻ കഴിയാതെ പോയതെന്നാണ് രൂപാലി പറയുന്നത്. പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് രുപാലി പരാമർശിച്ചത്.

സിനിമാരംഗത്തേക്ക് പ്രവേശിച്ച കാലത്ത് കാസ്റ്റിങ് കൗച്ച് ഇന്റസ്ട്രിയിൽ വളരെ ശക്തമായിരുന്നുവെന്നും താനത് നേരിടേണ്ടി വന്നപ്പോൾ മനഃപൂർവം അകലം പാലിച്ചതിനാൽ നടി എന്ന നിലയിലുള്ള വിജയത്തെ ബാധിച്ചിരുന്നുവെന്നും  രുപാലി പറഞ്ഞു.

vachakam
vachakam
vachakam

‘എനിക്ക് സിനിമകളിൽ ശോഭിക്കാനായില്ല. കാരണം അക്കാലത്ത് സിനിമകളെ നയിച്ചിരുന്നതുതന്നെ കാസ്റ്റിങ് കൗച്ചുകളായിരുന്നു. ഒരു പക്ഷേ ചിലർ ആ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. പക്ഷേ എന്നെപ്പോലുള്ളവർ അത് നേരിട്ടിട്ടുണ്ട്. എന്റെ വഴി അതല്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു.

അതുകൊണ്ടുതന്നെ ഞാൻ സിനിമയിൽ ഒരു പരാജയമായി കണക്കാക്കിയേക്കാം.’അനുപമാ എന്ന ടി.വി ഷോ തന്റെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും ഈ ഷോയിലൂടെ തന്റെ സ്വപ്നങ്ങൾക്കനുസരിച്ചാണ് ജീവിതം നയിക്കുന്നതെന്നും രുപാലി പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam