വിദേശത്ത് പഠിക്കാന്‍ പോയി തിരിച്ചുവരേണ്ടി വന്ന സാഹചര്യമാണ് നടി സാനിയ അയ്യപ്പന് ഉണ്ടായത്. പഠനം എന്തുകൊണ്ട് ഉപേക്ഷിച്ചു എന്ന് വ്യക്തമാക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് സാനിയ ലണ്ടനില്‍ ബിഎ ആക്ടിംഗ് ഡയറക്ഷന്‍ പഠിക്കാന്‍ പോയി തിരിച്ചുവന്ന കാര്യം പറഞ്ഞത്. 2023 ല്‍ വിദേശത്ത് പഠിക്കണം എന്ന ആഗ്രഹത്തില്‍ പോയി ആറുമാസത്തില്‍ തിരിച്ചുവന്നുവെന്നാണ് സാനിയ പറയുന്നത്.
എന്‍റെ ക്ലാസില്‍ എല്ലാം ബ്രിട്ടീഷ് ടീനേജേര്‍സ് ആയിരുന്നു. അവര്‍ വല്ലാതെ വംശീയതയുള്ളവരായിരുന്നു. ലണ്ടനിൽ പഠിക്കുന്നു എന്ന പേര് മാത്രമേയുള്ളൂ അവിടെ മറ്റൊന്നും ആസ്വദിക്കുന്നതിനുള്ള സമയമില്ലെന്നും സാനിയ പറഞ്ഞു.
'പല കുട്ടികളും വളരെ എക്സൈറ്റഡായിട്ടാണ് വിദേശത്ത് പഠിക്കാൻ പോകുന്നത്. പിന്നീട് അവർക്ക് തിരിച്ചു വരാനുള്ള ഓപ്ഷൻ ഉണ്ടാകുന്നില്ല. എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ ഉള്ളതുകൊണ്ട് തിരിച്ചു വന്നു. അല്ലെങ്കിൽ അവിടെ പോയി പെട്ടു പോകുന്ന അവസ്ഥയാണ്. ലോൺ എല്ലാം എടുത്ത് അങ്ങോട്ട് പോകുന്ന കുട്ടികൾക്ക് അവിടെ എൻജോയ് ചെയ്യാനുള്ള ഒരു സമയം ഉണ്ടാകുന്നില്ല. തുടർച്ചയായി പാർട്ട് ടൈം ജോലികളും അസൈൻമെന്റുകളും അവർക്കുണ്ടാകും. ലണ്ടനിൽ പഠിക്കുന്നു എന്ന പേര് മാത്രമേ ഉണ്ടാകുന്നുള്ളൂ. ബാക്കി എല്ലാം ബുദ്ധിമുട്ട് തന്നെയാണ്. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് കിട്ടിയ കുട്ടികളുടെ സന്തോഷം ഞാൻ കണ്ടിട്ടുണ്ട്.
എന്‍റെ ക്ലാസില്‍ എല്ലാം ബ്രിട്ടീഷ് ടീനേജേര്‍സ് ആയിരുന്നു. അവര്‍ വല്ലാതെ വംശീയതയുള്ളവരായിരുന്നു. അവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. ആദ്യത്തെ രണ്ടുമാസം ഞാന്‍ അമ്മയെ വിളിച്ച് കരഞ്ഞു. പിന്നീട് നാട്ടില്‍ നല്ല ജീവിതമുണ്ടല്ലോ, പിന്നെ എന്തിന് ഇവിടെ കഷ്ടപ്പെടണം എന്ന ചിന്തവന്നു. തിരിച്ചുവന്നു. യൂണിവേഴ്സിറ്റി മുഴുവന്‍ പണവും തിരിച്ചുതന്നുവെന്നും സാനിയ പറയുന്നു.
വംശീയത ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് ആളുകൾ ചോദിക്കും. ഉണ്ടെന്നുള്ളതല്ല, മറിച്ച് ടീനേജിലുള്ള കുട്ടികളെ നമ്മൾ എത്ര പറഞ്ഞ് തിരുത്താൻ ശ്രമിച്ചാലും കഴിയില്ല. തമിഴിൽ എന്തൊക്കെയോ പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു. ഞാൻ തമിഴ് പോലുമല്ല. ആദ്യത്തെ രണ്ടു മാസം വീട്ടിൽ വിളിച്ചു കരയുമായിരുന്നു ഞാൻ. പോവണ്ട എന്ന് പറഞ്ഞതല്ലേ എന്ന് അമ്മ അപ്പോൾ പറയും. ബി എ ആക്ടിങ് ആൻഡ് ഡയറക്‌ഷൻ കോഴ്സാണ് ഞാൻ പഠിച്ചത്. അപ്പോൾ കൂടെ പെയർ ആയി ആരും ഉണ്ടാവില്ല. പ്രൊഫസറായിരിക്കും കൂടെ ഉണ്ടാകുക. നാട്ടിൽ ബെറ്ററായ ഓപ്ഷൻ ഉള്ളപ്പോൾ ഞാൻ എന്തിനാണ് ഇവിടെ വന്ന് ബുദ്ധിമുട്ടുന്നത് എന്ന് ഒരു സമയത്ത് തോന്നി,' സാനിയ പറഞ്ഞു.
ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ അയ്യപ്പൻ. ബാലതാരമായെല്ലാം സിനിമയിൽ അഭിനയിച്ചിട്ടുള്ള സാനിയ ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ക്വീൻ എന്ന ചിത്രത്തിലാണ്. സൂപ്പർ ഹിറ്റ് സിനിമയായ ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാനാണ് ഇനി വരാനിരിക്കുന്ന സാനിയയുടെ സിനിമ. സ്വര്‍ഗ്ഗവാസല്‍ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി സാനിയ അഭിനയിച്ചത്. ചിത്രത്തില്‍ ആര്‍ജെ ബാലാജിക്കൊപ്പമാണ് സാനിയ അഭിനയിച്ചത്. ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. എമ്പുരാന്‍ അടക്കം വിവിധ ചിത്രങ്ങളില്‍ സാനിയ ഈ വര്‍ഷം അഭിനയിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്