നടി പാർവതി തിരുവോത്ത് അടുത്തസുഹൃത്തും നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെ സമൂഹ മാദ്ധ്യമത്തിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ട്. ടോക്സിക് എന്ന യഷ് ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ നിലപാടെടുത്ത ഗീതുമോഹൻ ദാസിന്റെ ഇരട്ടത്താപ്പ് ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ തുറന്ന് കാട്ടിയത്. ഇതിന് പിന്നാലെയാണ് നടി പാർവതി തിരുവോത്ത് ഗീതുവിനെ അൺഫോളോ ചെയ്തത് എന്നാണ് സൂചന.
ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ വീഡിയോയിൽ നായകൻ യുവതിയുടെ തലയിലൂടെ മദ്യമൊഴിക്കുന്ന രംഗങ്ങളുണ്ട്. വീഡിയോയ്‌ക്കെതിരെ വിമർശം ഉയർന്നിരുന്നു. കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങൾക്കെതിരെ വിമർശനം നടത്തിയ ഗീതുവിന്റെ ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധത പുറത്തുവന്നതോടെ ആരാധകർ വലിയ വിമർശനം ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്