ഇന്ത്യയിലെ തന്നെ പ്രശസ്തനായ തെലുങ്ക് സംവിധായകൻ ആണ് രാജമൗലി. രാജമൗലിയോടൊപ്പം ആരാധകൻ സെൽഫിയെടുക്കാൻ വന്നപ്പോൾ അദ്ദേഹം ക്ഷുഭിതനാകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
പ്രശസ്ത തെലുങ്ക് സിനിമാ നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവുവിന്റെ മരണത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയതായിരുന്നു രാജമൗലി. ഇതിനിടെയാണ് പ്രമുഖ താരങ്ങൾക്കൊപ്പം ഫോട്ടോയും വീഡിയോയും എടുക്കുന്നതിന്റെ തിക്കും തിരക്കുമുണ്ടായത്.
തുടർന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന ഒരാൾ രാജമൗലിയോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിച്ചു. സംവിധായകൻ മാറി നിന്നിട്ടും ഇയാൾ പിന്തുടർന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആണ് ആരാധകൻ അടുത്തേക്ക് വന്നപ്പോൾ എന്താണെന്ന് ദേഷ്യത്തോടെ ചോദിക്കുന്ന രാജമൗലിയുടെ പ്രതികരണം ഉണ്ടായത്. വിഡിയോ ഇപ്പോൾ വൈറലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്