'ലൈംഗിക രംഗത്തിൽ അഭിനയിച്ചതിനെ തുടർന്ന് വാരിയെല്ല് ഒടിഞ്ഞു'; വെളിപ്പെടുത്തി എമിലിയ ക്ലാർക്ക്

JANUARY 18, 2026, 8:40 AM

മൂന്ന് പുരുഷന്മാരുമൊത്തുള്ള ലൈംഗിക രംഗത്തിൽ അഭിനയിച്ചതിനെ തുടർന്ന് തന്റെ വാരിയെല്ലുകൾക്ക് പരിക്കേറ്റതായി ഹോളിവുഡ് താരം എമിലിയ ക്ലാർക്ക്. ജനപ്രിയ പരമ്പരയായ ഗെയിം ഓഫ് ത്രോൺസിലെ ഡെയ്‌നറിസ് ടാർഗേറിയൻ ആയി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടിയാണ് എമിലിയ ക്ലാർക്ക്. പുതിയ പരമ്പരയായ പോണീസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് എമിലിയ പറയുന്നു.

അന്ന് തന്റെ വാരിയെല്ല് ഒടിഞ്ഞുവെന്ന് ഡോക്ടറോട് പറഞ്ഞതായി എമിലിയ പറയുന്നു... മൂന്ന് പുരുഷന്മാർ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ഒരു കിടപ്പുമുറി രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ക്ലാർക്കിന് എങ്ങനെ പരിക്കേറ്റുവെന്ന് ഡോക്ടർ അറിയാൻ ആഗ്രഹിച്ചപ്പോൾ, താൻ മൂന്ന് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി എമിലിയ ക്ലാർക്ക് വെളിപ്പെടുത്തി. എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് എമിലിയ കൂട്ടിച്ചേർത്തു. ദി റാപ്പിനോടായിരുന്നു എമിലിയ ക്ലാർക്കിന്റെ പ്രതികരണം.

ഹോളിവുഡിൽ വേതനത്തിൽ ലിംഗപരമായ വ്യത്യാസം പ്രകടമാണെന്ന് എമിലിയ ക്ലാർക്ക് കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരിന്നു . സ്ത്രീകൾ ചെയ്യുന്ന വൈകാരിക ജോലികളുടെ അളവാണ് പലപ്പോഴും അംഗീകരിക്കപ്പെടുന്നതെന്നും മാറ്റം വരുന്നുണ്ടെന്നും എമിലിയ ക്ലാർക്ക് പറഞ്ഞു. ഗെയിം ഓഫ് ത്രോൺസ് സീരീസ് ചെയ്യുന്ന സമയത്ത് തനിക്ക് പ്രശസ്തി കാരണം അവസാന സീസണുകൾ ആയപ്പോഴേക്ക് പാനിക് അറ്റാക്ക് ഉണ്ടായിരുന്നുവെന്നും എമിലിയ ക്ലാർക്ക് വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam