മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാരിയർ. കേരള വനിതാ കമ്മീഷന്റെ “പറന്നുയരാം കരുത്തോടെ” എന്ന ക്യാമ്പെയ്‌ന്റെ ബ്രാൻഡ് അംബാസഡർ ആണ് മഞ്ജു. സ്ത്രീകളുടെ സ്വാതന്ത്ര്യവും വ്യക്തിപരമായ തീരുമാനങ്ങളും അനിവാര്യമാണെന്ന് ക്യാമ്പെയ്‌നിൽ മഞ്ജു പറഞ്ഞു.
കുട്ടികൾക്ക് വിവാഹം ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സ്വാതന്ത്ര്യം വേണം എന്നും മാതാപിതാക്കളുടെ പിന്തുണ വലിയ മാറ്റം വരുത്തുന്നു എന്നും മഞ്ജു പറഞ്ഞു. “വിവാഹം ജീവിതത്തിലെ അവസാന കാര്യമല്ല. കുട്ടികൾ തങ്ങളുടെ ജീവിതം തീരുമാനിക്കാൻ ധൈര്യമുള്ളതും, മാതാപിതാക്കൾ പിന്തുണയ്ക്കുന്നതും സമൂഹത്തിന് നല്ല മാറ്റമാണ്” എന്നും മഞ്ജു പറഞ്ഞു.
അതേസമയം മലയാളത്തിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാൻ’ ആണ് മഞ്ജു അവസാനമായി ചെയ്ത മലയാള ചിത്രം. ഇപ്പോൾ ബോളിവുഡിൽ ‘അമേരിക്കി പണ്ഡിറ്റ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് മഞ്ജു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും