'ആലിയ ഭട്ട് അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് പോസ്റ്റ്; ലൈക്കടിച്ച് അനന്യ പാണ്ഡെ

JANUARY 14, 2026, 2:15 AM

ആലിയ ഭട്ട് സിനിമകളിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന അധിക്ഷേപ പോസ്റ്റിൽ ലൈക്ക് ചെയ്ത് അനന്യ പാണ്ഡെ. ഹഖ് എന്ന സിനിമയിൽ പ്രകടനത്തിന് യാമി ഗൗതത്തെ പ്രശംസിച്ചുകൊണ്ട് ആലിയ ഭട്ട് പറഞ്ഞ വാക്കുകളെ മുൻനിർത്തിയായിരുന്നു അധിക്ഷേപ പോസ്റ്റ്.

'ആലിയ ഭട്ട് ഒരു അവസരവാദിയാണ്, ബാഹുബലിക്ക് ശേഷം അവൾ രാജമൗലിയോട് ആർആർആറിനായി ചോദിച്ചു, പത്താന് ശേഷം ആൽഫയ്ക്കായി ചോദിച്ചു, കൽക്കിക്ക് ശേഷം രണ്ടാം ഭാഗത്തിൽ അവസരങ്ങൾ നേടി, സ്ത്രീ 2 കണ്ട് ആ യൂണിവേഴ്‌സിലേക്കും കടന്നുകയറി, ഇപ്പോൾ ദുരന്തർ കണ്ടതുകൊണ്ട് സംവിധായകന്റെ ഭാര്യയായ യാമി ഗൗതത്തെ പുകഴ്ത്തുന്നു.' എന്നായിരുന്നു ഒരു എക്സ് ഹാന്റിലിൽ നിന്നും വന്ന പോസ്റ്റ്.

എന്നാൽ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ കൈ തട്ടി അറിയാതെ വന്ന ലൈക്ക് ആയിരിക്കാം ഇതെന്നെന്നാണ് ചിലർ പറയുന്നത്."ക്വീൻ യാമീ, ഹഖിലെ പ്രധാന ആകർഷണം നിങ്ങളുടെ ക്രാഫ്റ്റായിരുന്നു, എക്കാലത്തെയും മികച്ച ഫീമെയ്ൽ പ്രകടനങ്ങളിലൊന്നായിരുന്നു അത്. ഫോണിൽ പറഞ്ഞതുപോലെ തന്നെ ഞാൻ നിങ്ങളുടെ ഫാനാണ്, ഞങ്ങളെ എന്റർറ്റെയ്ൻ ചെയ്യാനായി വരാനിരിക്കുന്ന നിങ്ങളുടെ എല്ലാ ചിത്രങ്ങൾക്കുമായി കാത്തിരിക്കുന്നു." എന്നായിരുന്നു ഹഖ് കണ്ടതിന് ശേഷമുള്ള ആലിയയുടെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam