തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ധനുഷ്. അതേസമയം, തെന്നിന്ത്യയിലും ബോളിവുഡിലും സജീവ സാന്നിധ്യമായ നായികയാണ് മൃണാൾ താക്കൂർ. ഈ രണ്ടു താരങ്ങളും വിവാഹിതരാകാനൊരുങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
ഇപ്പോൾ ഈ താരങ്ങൾ ഫെബ്രുവരി 14, വാലന്റൈൻസ് ദിനത്തിൽ വിവാഹിതരാവുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഫ്രീ പ്രസ് ജേർണലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന, ധനുഷ് നായകനായെത്തുന്ന ‘തേരേ ഇഷ്‌ക് മേം’ എന്ന ബോളിവുഡ് ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയിൽ മൃണാൾ താക്കൂർ പങ്കെടുത്തതോടെയാണ് ഇരുവരും അടുത്ത ബന്ധത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. പിന്നാലെ ‘സൺ ഓഫ് സർദാർ 2’ എന്ന ചിത്രത്തിന്റെ സ്ക്രീനിംഗ് വേദിയിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നതോടെ ഈ ചർച്ചകൾക്ക് കൂടുതൽ ശക്തി ലഭിച്ചു.
അതേസമയം ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. കൂടാതെ, ധനുഷിന്റെ സഹോദരിമാരെ മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതും ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
എന്നാൽ ധനുഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ മുൻപും മൃണാൾ താക്കൂർ പ്രതികരിച്ചിട്ടുണ്ട്. ഇത്തരം വാർത്തകളെ തമാശയായി കാണുന്നുവെന്ന് പറഞ്ഞ മൃണാൾ, ധനുഷ് തനിക്ക് നല്ലൊരു സുഹൃത്താണെന്ന് മാത്രമാണ് വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, അത്തരമൊരു ബന്ധം ഇല്ലെന്നും മൃണാൾ പറഞ്ഞിരുന്നു. ‘സൺ ഓഫ് സർദാർ 2’ സ്ക്രീനിംഗിൽ ധനുഷ് എത്തിയതിനെക്കുറിച്ചും മൃണാൾ വിശദീകരിച്ചു. താൻ നേരിട്ട് ക്ഷണിച്ചതല്ലെന്നും, അജയ് ദേവ്‌ഗൺ ആണ് ധനുഷിനെ പരിപാടിയിലേക്ക് വിളിച്ചതെന്നും മൃണാൾ പറഞ്ഞിരുന്നു.
അതേസമയം, ധനുഷും മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സിനിമാ മാധ്യമങ്ങൾ മുമ്പ് പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ കൂടി പുറത്തുവന്നതോടെ, ഈ വാർത്ത ആരാധകർ ആവേശത്തോടെ ഏറ്റെടുക്കുകയാണ്. എന്നാൽ ഇതുസംബന്ധിച്ച് ഇരുവരുടെയോ അവരുടെ പ്രതിനിധികളുടെയോ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ധനുഷ് മുൻപ് ഐശ്വര്യ രജനികാന്തുമായി വേർപിരിഞ്ഞിരുന്നു. ആ വിവാഹബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
