മുംബൈ: ഹിന്ദി ചലച്ചിത്ര മേഖലയിലെ മാറ്റങ്ങള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും ഇതില്‍ വര്‍ഗീയമായ കാരണങ്ങള്‍ ഉണ്ടായേക്കാമെന്നുമുള്ള എ.ആര്‍ റഹ്മാന്റെ പ്രസ്താവനയോട് പ്രതികരിച്ച് എഴുത്തുകാരിയും മനുഷ്യവകാശ പ്രവര്‍ത്തകയുമായ തസ്ലീമ നസ്രിന്‍. ബോളിവുഡിലെ വര്‍ഗീയ പക്ഷപാതത്തെക്കുറിച്ചുള്ള റഹ്മാന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതില്‍ വിശദീകരണവുമായി അദ്ദേഹം എത്തിയതിന് പിന്നാലെയാണ് തസ്ലീമയുടെ പ്രതികരണം.
പ്രശസ്തിയും വിജയവും സമ്പത്തും പലപ്പോഴും വ്യക്തികളെ വിവേചനങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് അവര്‍ പറഞ്ഞു. എ.ആര്‍ റഹ്മാന് ഇന്ത്യയില്‍ അതിശയകരമായ പ്രശസ്തിയുണ്ടെന്ന് തസ്ലീമ നസ്രിന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. തനിക്കറിയാന്‍ കഴിഞ്ഞിടത്തോളം മറ്റ് എല്ലാ കലാകാരന്മാരെക്കാളും ഉയര്‍ന്ന പ്രതിഫലമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. താന്‍ ഒരു മുസ്ലീം ആയതുകൊണ്ട് ബോളിവുഡില്‍ അവസരം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ഷാരൂഖ് ഖാന്‍ ഇപ്പോഴും ബോളിവുഡിന്റെ ബാദ്ഷായാണെന്നും സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ജാവേദ് അക്തര്‍, ഷബാന അസ്മി എന്നിവരെല്ലാം സൂപ്പര്‍ താരങ്ങളാണ്. പ്രശസ്തരും ധനികരും ഒരിക്കലും എവിടെയും ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ലെന്നും തസ്ലീമ അഭിപ്രായപ്പെട്ടു.
തന്നെപ്പോലുള്ള പാവപ്പെട്ടവര്‍ക്കാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. ഈ പേര് കാരണം താന്‍ ഒരു മുസ്ലീമാണെന്ന് പലരും കരുതുന്നു. വീട് പോലും വാടകയ്ക്ക് നല്‍കാന്‍ തയ്യാറാകുന്നില്ല. നിരീശ്വരവാദിയാണെന്ന കാരണത്താല്‍ പോലും ഹൈദരാബാദില്‍ വെച്ച് തനിക്ക് മര്‍ദ്ദനമേറ്റു. ഔറംഗബാദില്‍ കാലുകുത്താന്‍ കഴിയില്ല. പശ്ചിമ ബംഗാളില്‍ നിന്ന് പുറത്താക്കപ്പെട്ടു. എ.ആര്‍. റഹ്മാന്റെ ജീവിതത്തിന്റെയോ ബോളിവുഡിലെ മുസ്ലീം താരങ്ങളുടെയോ ജീവിതത്തിന്റെ ദൂരപരിധിയില്‍ പോലും ഈ പ്രശ്‌നങ്ങള്‍ വരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. താന്‍ ഒരു ഇന്ത്യന്‍ പൗരനല്ല. താന്‍ ഇവിടെ ജീവിക്കുന്നത് ഇന്ത്യയെ സ്‌നേഹിക്കുന്നതുകൊണ്ടാണെന്നും തസ്ലീമ നസ്രിന്‍ കൂട്ടിച്ചേര്‍ത്തു.
ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലെ എ.ആര്‍. റഹ്മാന്റെ പരാമര്‍ശങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം നേരിട്ടത്. തുടര്‍ന്ന് ഒരു വീഡിയോയിലൂടെ വിശദീകരണവുമായി റഹ്മാന്‍ രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
