ബിടിഎസിന്റെ പുതിയ ആല്‍ബത്തിന്റെ പേര് പുറത്ത് വിട്ടു. ആര്‍എം, വി, സുജ, ജിമിന്‍, ജിന്‍, ജങ്കൂക്ക്, ജെ ഹോപ് തുടങ്ങിയ ഏഴ് പേരും ഒരുമിക്കുന്ന ബിടിഎസിന്റെ ആഞ്ചാമത്തേതും ഏറ്റവും പുതിയതുമായ ആല്‍ബത്തിന്റെ പേര് ARIRANG എന്നാണ്.
2026 മാര്‍ച്ച് 20-ന് കൊറിയന്‍ സമയം ഉച്ചയ്ക്ക് 1 മണിക്ക് (ഇന്ത്യന്‍ സമയം രാവിലെ 9:30-ന്) സൈനിക സേവനത്തിന് ശേഷമുള്ള ബിടിഎസിന്റെ ഏറ്റവും പുതിയ ആല്‍ബമായ ARIRANG റിലീസ് ചെയ്യും.
ഈ വാര്‍ത്ത വന്നതിന് പിന്നാലെ തന്നെ ബുക്കിങും തുടങ്ങി. അനൗണ്‍സ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളിലാണ് ആല്‍ബം ബുക്കിങ് മുഴുവനായി തീര്‍ന്നത്.ആയിരക്കണക്കിന് വ്യതിയാനങ്ങളുള്ള, ആറ് പതിറ്റാണ്ടിലേറെ പഴക്കവും ചരിത്രവുമുള്ള ഒരു പരമ്പരാഗത കൊറിയന്‍ നാടോടി ഗാനമാണ് അരിരംഗ് ARIRANG.
പേരിനെ തന്നെ 'ari' എന്നും 'rang' എന്നും രണ്ടായി വിഭജിക്കാം, ആദ്യത്തേത് പ്രണയത്തെയും രണ്ടാമത്തേത് വരനെയും സൂചിപ്പിക്കുന്നു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
