‘അതിരടി’യിൽ ഗായകനായി ടൊവിനോ തോമസ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

JANUARY 19, 2026, 11:16 PM

‘അതിരടി’ എന്ന പുതിയ ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം മേയ് 14ന് ആഗോള റിലീസിന് ഒരുങ്ങുകയാണ്. 

മാസ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടെയ്നറായി ഒരുക്കുന്ന ചിത്രം നവാഗത സംവിധായകനായ അരുൺ അനിരുദ്ധനാണ് സംവിധാനം ചെയ്യുന്നത്.

ഇതിന് മുൻപ് ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററും പുറത്തുവന്നിരുന്നു. സാം ബോയ് എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് ബേസിൽ എത്തുന്നത്. കോളേജ് യുവാവിന്റെ ലുക്കിൽ ശ്രദ്ധേയമായ മേക്കോവറിലാണ് ബേസിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

vachakam
vachakam
vachakam

ഡോ. അനന്തു എന്റർടെയിൻമെന്റിന്റെ ബാനറിൽ ഡോ. അനന്തു എസ്.യും, ബേസിൽ ജോസഫ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും കോ-പ്രൊഡ്യൂസർമാരായി ചിത്രത്തോടൊപ്പം ചേർന്നിട്ടുണ്ട്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam