മലയാള സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കണമെന്ന് പെട്ടന്ന് തോന്നിയതാണെന്ന് വ്യക്തമാക്കി നടി ഭാവന. ആ സമയത്ത് അത് തന്റെ സ്വന്തം തീരുമാനമായിരുന്നു, സുഹൃത്തുക്കളും സംവിധായകരും സിനിമ ചെയ്യാൻ ക്ഷണിച്ചിരുന്നെങ്കിലും താൻ തയ്യാറായിരുന്നില്ലെന്നും ഭാവന പറഞ്ഞു.
“മലയാള സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കണമെന്ന് എനിക്ക് തോന്നി. ആ സമയത്ത് മമ്മൂട്ടി, ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ എന്നിവരുടെ സിനിമകൾ വന്നിട്ടും ഞാൻ ‘നോ’ പറഞ്ഞു. കാരണം, ആ ഇടവേള എനിക്ക് വളരെ പ്രധാനമായിരുന്നു,” എന്നാണ് ഭാവന പറഞ്ഞത്.
തനിക്ക് കന്നഡ സിനിമയിൽ ജോലി ചെയ്യുമ്പോൾ “സേഫ്” എന്ന് തോന്നിയതാണെന്ന് താരം വ്യക്തമാക്കി. മലയാളത്തിൽ വീണ്ടും അഭിനയിക്കാൻ ആ സമയത്ത് പ്ലാൻ ഇല്ലായിരുന്നു. കന്നഡ സിനിമയിൽ തൃപ്തിയോടെ ജോലി ചെയ്തിരുന്നുവെന്നും, പതിവ് ജീവിതത്തിലും സന്തോഷം ഉണ്ടായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം ഭാവന നായികയായി എത്തുന്ന പുതിയ ചിത്രം ‘അനോമി’ റിലീസിനൊരുങ്ങുകയാണ്. ഭാവനയുടെ കരിയറിലെ 90-ാമത്തെ ചിത്രമായ ഈ ചിത്രത്തിൽ റഹ്‌മാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നവാഗതനായ റിയാസ് മാരാത്ത് ആണ്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
