സ്ത്രീകൾ ഒരിക്കലും പുരുഷന്മാർക്ക് തുല്യരല്ലെന്നും ലിംഗസമത്വം എന്ന ആശയം തന്നെ തെറ്റാണെന്നും ബോളിവുഡ് താരവും ബിജെപി നേതാവുമായ കങ്കണ റണാവത്ത്.
ലോകത്തെ എല്ലാവരും തുല്യരാണെന്ന് ചിന്തിക്കാൻ തുടങ്ങിയതിലൂടെ, നമ്മൾ വിഡ്ഢികളുടെ ഒരു തലമുറയെ സൃഷ്ടിക്കുകയാണെന്ന് ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
''മാധ്യമ മേഖലയിൽ നിങ്ങൾക്ക് എന്നെക്കാൾ പരിചയമുണ്ട്. എന്നാൽ കലയുടെ കാര്യത്തിൽ, നിങ്ങൾ എനിക്ക് തുല്യനല്ല. ഞാൻ എന്റെ അമ്മയ്ക്കു തുല്യയല്ല, അംബാനിക്കു തുല്യയല്ല , അദ്ദേഹം എനിക്കു തുല്യനല്ല. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരിൽ നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ട്,'' കങ്കണ അഭിമുഖത്തിൽ പറഞ്ഞു.
ഒരു കുട്ടി ഒരു സ്ത്രീക്കു തുല്യയല്ല . സ്ത്രീ പുരുഷനു തുല്യയല്ല . ഒരു പുരുഷന്‍ കുടുംബത്തിലെ മുതിർന്ന ആൾക്ക് തുല്യനല്ല. നമ്മളെല്ലാവർക്കും ഓരോ രീതിയുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. തുല്യത മണ്ടന്മാരുടെ ഒരു തലമുറയെ സൃഷ്ടിക്കുന്നു. അവർ എല്ലാം തികഞ്ഞവരാണെന്നും അറിവുള്ളവാരണെന്നും കരുതുന്നു, കങ്കണ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്