ലവ് ഐലന്റ് യുഎസ്എ എന്ന പ്രശസ്തമായ അമേരിക്കൻ റിയാലിറ്റി ഡേറ്റിംഗ് ഷോയുടെ ഏഴാം സീസണിൽ മത്സരിച്ചിരുന്ന സിയാറ ഓർട്ടെഗ ഷോയിൽ നിന്ന് പുറത്തായതായി റിപ്പോർട്ട്. ഔദ്യോഗികമായി ഷോയുടെ വോയ്സ് ഓവർ നാരേറ്ററായ ഐയൻ സ്റ്റർലിംഗ് പറയുന്നത് അനുസരിച്ചു "വ്യക്തിപരമായ ഒരു കാരണത്താൽ സിയാറ വില്ലയിൽ നിന്ന് പോയി" എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലാകമാനം നടക്കുന്ന ചർച്ചകൾ പ്രകാരം, സിയാറയുടെ പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ആണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം എന്നാണ് എല്ലാവരും പറയുന്നത്.
25 വയസ്സുള്ള സിയാറ, അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്‌സ് എന്ന സ്ഥലത്തുനിന്നുള്ള ഒരു കോൺടെന്റ് ക്രിയേറ്ററാണ്. സിയാറയുടെ പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ ആസിയക്കാരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന ചില വാക്കുകൾ, അതായത് റേഷ്യൽ സ്ലർ എന്ന തരത്തിലുള്ള വാക്കുകൾ, ഒട്ടേറെ തവണ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്. പലരും ഈ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട്, സിയാറയെ ഷോയിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് കമന്റുകളും പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്.
അതേസമയം സിയാറ ഷോയിൽ നിന്ന് പുറത്തായതിനു പിന്നാലെ, അവളുടെ മാതാപിതാക്കൾ അവളുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. ഞങ്ങൾ സിയാറയുടെ ചെയ്തികളെ ന്യായീകരിക്കാനോ തെറ്റ് പൊറുക്കാനോ ആവശ്യപ്പെടുന്നില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അവളുടെ മേൽ വരുന്ന ആക്രമണങ്ങൾ, ഭീഷണികൾ, അവളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും അധിക്ഷേപിക്കുന്നത് ഇതൊന്നും ശരിയല്ല എന്നാണ് അവർ പറഞ്ഞത്. ഓരോരുത്തരും അവരുടെ തെറ്റുകൾക്കുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നത് ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ ഇപ്പോൾ ഉണ്ടാകുന്നത് അതിലും വളരെ മുകളിലാണ്. സിയാറ ഇപ്പോഴും ഈ എല്ലാ സംഭവങ്ങളേക്കുറിച്ചുള്ള പ്രതികരണങ്ങൾ നൽകുന്ന ആളാണ്, അവളിതിനെ സത്യസന്ധതയോടെയും, മാന്യതയോടെയും നേരിടും എന്നും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്