കേരളത്തിലെ ആദ്യ സിയറ; ടാറ്റയുടെ ക്ലാസിക് മോഡൽ സ്വന്തമാക്കി ഗണേഷ് കുമാർ

JANUARY 18, 2026, 2:04 AM

ഇന്ത്യൻ വാഹന വിപണിയിലെ എക്കാലത്തെയും ക്ലാസിക് മോഡലുകളിലൊന്നായ ടാറ്റ സിയറയുടെ പുതിയ പതിപ്പ് സ്വന്തമാക്കി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് സിയറ സ്വന്തമാക്കിയ വിവരം സിനിമാതാരം കൂടിയായ ഗണേഷ് കുമാര്‍ അറിയിച്ചത്.

ഇന്ത്യയിലെ ടാറ്റ സിയറയുടെ ആദ്യ ഡെലിവറി സ്വന്തമാക്കിയതില്‍ സന്തോഷവാനാണ്. ഒരു വാഹന പ്രേമി എന്ന നിലയില്‍, ഈ അവസരത്തില്‍ വളരെ അഭിമാനമുണ്ട്, മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. കേരളത്തിലെ ആദ്യ സിയറ കുടിയാണ് മന്ത്രിയുടേത്.

11.49 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) പുതുതലമുറ ടാറ്റ സിയറയുടെ പ്രാരംഭ വില. നാല് പ്രധാന വേരിയന്റുകളിലും മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും ആറ് കളര്‍ സ്‌കീമുകളിലും ഇത് ലഭ്യമാണ്. ഡിസംബര്‍ 16 മുതല്‍ ബുക്കിങ്ങും ജനുവരി 15 മുതല്‍ ഡെലിവറിയും ആരംഭിച്ചിരുന്നു.

vachakam
vachakam
vachakam

158bhp ഉം 255Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പുതിയ തലമുറ ടാറ്റ സിയറ വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ സിസ്റ്റവുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 105bhp ഉം 145Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ NA പെട്രോളും സിയറ വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും. 116bhp ഉം 260Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന ടാറ്റയുടെ 1.5 ലിറ്റര്‍ ഫോര്‍-പോട്ട് ഡീസല്‍ ആണ് മറ്റൊന്ന്. ആറ് സ്പീഡ് MT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും.

സിയറയുടെ കാബിന്‍ കര്‍വ്വിന്റേതിന് സമാനമാണ്. ട്രിപ്പിള്‍-സ്‌ക്രീന്‍ ലേഔട്ട്, സൗണ്ട് ബാറുള്ള 12-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, HUD, പുതിയ സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് അകത്തളത്തില്‍ വരുന്നത്. ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ലെവല്‍ 2 ADAS, 360ഡിഗ്രി കാമറ, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam