'ആർആർആർ' ഇഷ്ടമായി, ബോളിവുഡ് സിനിമയിൽ അഭിനയിക്കണം'; നടി  സോഫി ടർണർ

JANUARY 13, 2026, 9:35 PM

രാജമൗലിയുടെ ആർആർആർ ആഗോളതലത്തിലും ബോക്സ് ഓഫീസിലും ഒരു സെൻസേഷനായിരുന്നു. വർഷങ്ങൾക്ക് ശേഷവും അത് ഇപ്പോഴും ആരാധകരെ ആകർഷിക്കുന്നു. ജെയിംസ് കാമറൂൺ പോലുള്ള ഹോളിവുഡ് ഇതിഹാസങ്ങൾ പോലും ചിത്രത്തെ പ്രശംസിച്ചു. ഇപ്പോഴിതാ ലോകപ്രശസ്ത വെബ് സീരീസായ ഗെയിം ഓഫ് ത്രോൺസ് നടി  സോഫി ടർണർ ആർആർആർ സിനിമയെ പ്രശംസിച്ചിരിക്കുകയാണ്.

ആർ‌ആർ‌ആർ തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് സോഫി പറഞ്ഞു. 'പ്രൊഡക്ഷൻ ക്വാളിറ്റി അതിശയകരമാണ്. സമീപകാല ഹോളിവുഡ് സിനിമകളിൽ പോലും ഈ ക്വാളിറ്റി ഞാൻ കണ്ടിട്ടില്ല. നൃത്തവും ഗംഭീരമായ ദൃശ്യങ്ങളും എനിക്ക് വളരെ ഇഷ്ടപ്പെട്ടു,' അവർ പറഞ്ഞു. എന്നെങ്കിലും ഒരു ബോളിവുഡ് സിനിമയുടെ ഭാഗമാകണമെന്നും നടി പറഞ്ഞു.

അതേസമയം ആഗോള തലത്തിൽ ഉൾപ്പെടെ ശ്രദ്ധ നേടിയ സിനിമയാണ് എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ. റാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിൽ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി ആര്‍ആര്‍ആറില്‍ അവതരിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam