തിരുവനന്തപുരം: സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്ന് ജി സുകുമാരൻ നായർ. അയാൾ തൃശ്ശൂർ പിടിച്ച പോലെ എൻഎസ്എസ് പിടിക്കാൻ വരണ്ട.
ഒരിക്കൽ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണ്. വിഎസ് അച്യുതാനന്ദൻ കെ കെ രാമയെ കാണാൻ പോയതു പോലെയാണ് സുരേഷ് ഗോപി ഇവിടെ വന്നത്. ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവ്. എൻഎസ്എസ് പരമാധികാര സഭയിൽ വന്നത് ആരോടും ചോദിക്കാതെയാണെന്നും സുകുമാരൻ നായർ പറഞ്ഞു.
ലീഗിനെതിരേയും രൂക്ഷ വിമർശനമാണ് സുകുമാരൻ നായർ നടത്തിയത്. ലീഗ് എന്നാൽ മുഴുവൻ മുസ്ലിങ്ങൾ അല്ല എന്ന് അദ്ദേഹം പറഞ്ഞു. കുടാതെ എൻഎസ്എസിന്‍റെ ഇത്തരം നീക്കത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന രാഷ്ട്രീയ വിമർശനങ്ങളെയും സുകുമാരൻ നായർ എതിർത്തു.
ചിലർ പറയുന്നു രമേശ് ചെന്നിത്തലയാണ് പിന്നിലെന്ന്, ചെന്നിത്തല ഇവിടെ കേറിയിട്ട് എത്ര കാലം ആയി? എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമാണ് എന്ന് പറഞ്ഞ സുകുമാരൻ നായർ പക്ഷേ പ്രതിക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.
സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുകയാണെന്നും നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം? കോൺഗ്രസിന് പ്രസിഡന്‍റ് ഇല്ലേ എന്നും സുകുമാരൻ നായർ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
