ഇന്ത്യൻ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കാമുകി സോഫി ഷൈനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായ വിവരമാണ് ധവാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. വിവാഹ തീയതി അറിയിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐറിഷ് വംശജയായ സോഫി ഷൈന്‍ യുഎഇയിലാണ് പ്രൊഡക്ട് കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മെയിലാണ് സോഫി ഷൈനുമായുള്ള ബന്ധം ധവാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പരസ്യമാക്കിയത്.
11 വര്‍ഷം നണ്ട ദാമ്പത്യം അവസാനിപ്പിച്ച് മുന്‍ ഭാര്യ ആയേഷ മുഖര്‍ജിയില്‍ നിന്ന് 2023ലാണ് 40കാരനായ ധവാന്‍ വിവാഹമോചനം നേടിയത്.മുന്‍ ഭാര്യ ആയേഷ മുഖര്‍ജിയുമായുള്ള ബന്ധത്തില്‍ ധവാന് 12 വയസുള്ള സരോവര്‍ എന്ന് പേരുള്ള മകനുണ്ട്. ധവാനുമായുള്ള വിവാഹത്തിന് മുമ്പ് വിവാഹതിയായിരുന്ന ആയേഷക്ക് ആ ബന്ധത്തില്‍ രണ്ട് മക്കള്‍ കൂടിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
