കേരളത്തിന് 2 അമൃത് ഭാരത് എക്‌സ്പ്രസ് അനുവദിച്ചു

JANUARY 18, 2026, 1:54 AM

ന്യൂഡൽഹി: അതിവേഗ അൺറിസർവ്ഡ് ദീർഘദൂര ട്രെയിനായ അമൃത് ഭാരത് കേരളത്തിലേക്കും. കേരളത്തിനെ തെലങ്കാനയുമായും തമിഴ്‌നാടുമായും ബന്ധിപ്പിച്ചാണ് രണ്ട് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചതാണ് ഇക്കാര്യം.  തൃശ്ശൂർ- ഗുരുവായൂർ റൂട്ടിൽ പാസഞ്ചർ ട്രെയിൻ അനുവദിച്ചതിനു പിന്നാലെയാണ് അമൃത് ഭാരത് ട്രെയിൻ അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം- ഹൈദരാബാദ്, തിരുവനന്തപുരം- താംബരം ( ചെന്നൈ) എന്നീ റൂട്ടുകളിലാണ് പുതിയ അമൃത് ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരം- ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനും നേരത്തെ കേരളത്തിന് അനുവദിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam