2026 ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങിനിടെ അമേരിക്കൻ പോപ്പ് താരം നിക്ക് ജോനാസ് പെട്ടന്ന് ഹാളിന് പുറത്തേക്ക് ഇറങ്ങിപ്പോയത് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു. പോർട്ടൽ പരേഡ് പകർത്തിയ ഒരു വീഡിയോയിൽ, അവാർഡ് ദാന ചടങ്ങ് നടക്കുന്നതിനിടെ അസ്വസ്ഥനായി നടൻ ചുറ്റും നോക്കുന്നത് കാണാമായിരുന്നു. പെട്ടന്ന് ഹാളിന് പുറത്തേക്ക് ഇറങ്ങിപോവുകയായിരുന്നു. ഇതിനുള്ള കാരണം അദ്ദേഹം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
'അതെ... ഉത്കണ്ഠ ഒരു 'ഗട്ട് പഞ്ച്' പോലെയാണ് എന്നെ ബാധിച്ചത്,' തന്റെ പുതിയ പാട്ടായ 'ഗട്ട് പഞ്ച്' എന്ന പേര് പരാമർശിച്ചുകൊണ്ട് അദ്ദേഹം എഴുതി. താൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെയും ഉത്കണ്ഠയെയുമാണ് ആ പാട്ടിന്റെ വരികളിലൂടെ അദ്ദേഹം വിവരിക്കുന്നത്.
'എങ്ങനെയാണ് എനിക്ക് എന്നോട് തന്നെ ഇത്ര പരുഷമായി പെരുമാറാൻ കഴിയുന്നത്? ഞാൻ അല്പം ശാന്തനാകാൻ ശ്രമിക്കണം. ഞാൻ എന്നോട് തന്നെ സംസാരിക്കുന്ന രീതി എനിക്ക് ഒട്ടും ഇഷ്ടമല്ല,' എന്നാണ് പാട്ടിന്റെ വരികൾ. തന്റെ അവസ്ഥ തുറന്നുപറഞ്ഞ നിക്കിനെ ആരാധകർ അഭിനന്ദിക്കുകയും ചെയ്തു.
ഭാര്യ പ്രിയങ്ക ചോപ്രയ്ക്കൊപ്പമാണ് നിക് ചടങ്ങിൽ പങ്കെടുത്തത്. അവാർഡ് ചടങ്ങിന് മുൻപ് ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ഒരു ഡാൻസ് വീഡിയോയും പങ്കുവെച്ചിരുന്നു. ചടങ്ങിൽ കസ്റ്റം മെയ്ഡ് നേവി ബ്ലൂ ഗൗണിലായിരുന്നു പ്രിയങ്ക തിളങ്ങിയത്.
പ്രശസ്ത റാപ്പർ ലിസയ്‌ക്കൊപ്പം സ്റ്റേജിലെത്തിയ പ്രിയങ്ക, 'ദ പിറ്റ്' എന്ന സീരീസിലെ അഭിനയത്തിന് നോഹ വൈലിക്ക് മികച്ച നടനുള്ള അവാർഡ് സമ്മാനിക്കുകയും ചെയ്തു. ടൈപ്പ് വൺ പ്രമേഹ ബാധിതനായ നിക്, ഇത്തരം രോഗങ്ങൾ ശാരീരികമായതിനേക്കാൾ ഉപരിയായി മാനസികമായും വൈകാരികമായും വ്യക്തികളെയും അവരുടെ കുടുംബത്തെയും എത്രത്തോളം ബാധിക്കുമെന്ന് മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
