വിവാഹ വാർഷികത്തിൽ ദിനത്തിൽ ഭർത്താവ് സമ്മാനമായി തന്നത് ഡിവോഴ്സ് നോട്ടീസ്! മക്കളെ കാണാൻ സമ്മതിക്കുന്നില്ല; സെലീന ജെയ്റ്റ്‌ലി 

JANUARY 13, 2026, 9:56 PM

ഭർത്താവ് പീറ്റർ ഹാഗുമായി വേർപിരിയുന്നതായി അടുത്തിടെ നടി സെലീന ജെയ്റ്റ്‌ലി  വെളിപ്പെടുത്തിയിരുന്നു. പീറ്ററിനെതിരെ ഗാർഹിക പീഡന കേസ് ഫയൽ ചെയ്ത നടി, സെപ്റ്റംബറിൽ അവരുടെ 15-ാം വാർഷികത്തിൽ വിവാഹമോചന നോട്ടീസ് ആണ്  ഭർത്താവ് സമ്മാനമായി നൽകിയതെന്നും  തുറന്ന് പറഞ്ഞു.

"ഞങ്ങളുടെ പതിനഞ്ചാം വിവാഹ വാർഷികത്തിന് സമ്മാനമായി നൽകിയത് വിവാഹമോചന രേഖകളാണ് എന്ന് സെലീന  ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സംയുക്ത സംരക്ഷണം അനുവദിച്ചിട്ടും, മൂന്ന് കുട്ടികളുമായുള്ള ബന്ധം ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് സെലീന പറഞ്ഞു.

 "എന്റെ അന്തസ്സും, എന്റെ കുട്ടികകളെയും, എന്റെ സഹോദരനെയും  സംരക്ഷിക്കാൻ ഓസ്ട്രിയ വിടാൻ തീരുമാനിച്ച ദിവസം എനിക്ക് എന്റെ കുട്ടികളെ നഷ്ടപ്പെട്ടു. തുടർച്ചയായ പീഡനത്തിൽ നിന്നുള്ള ഒരു രക്ഷപ്പെടൽ എന്നാണ് സെലീന അതിനെ വിശേഷിപ്പിച്ചത്.

vachakam
vachakam
vachakam

“2025 ഒക്ടോബർ 11, പുലർച്ചെ 1 മണിക്ക്, വ്യവസ്ഥാപിതമായ അടിച്ചമർത്തലും ദുരുപയോഗവും പോലെയുള്ള അനുഭവങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അയൽക്കാരുടെ സഹായത്തോടെ ഞാൻ ഓസ്ട്രിയ വിട്ടു. എന്റെ ബാങ്ക് അക്കൗണ്ടിൽ വളരെ കുറഞ്ഞ തുക മാത്രം കരുതി ഇന്ത്യയിലേക്ക് മടങ്ങാൻ ഞാൻ നിർബന്ധിതയായി. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം, വിവാഹത്തിന് വളരെ മുമ്പ് വാങ്ങിയ സ്വന്തം വീട് സ്വന്തമാക്കാൻ വേണ്ടി നിയമ ഇടപെടൽ തേടേണ്ടി വന്നതായും സെലീന വെളിപ്പെടുത്തി. നിയമപരമായ ബന്ധമൊന്നുമില്ലെങ്കിലും പീറ്റർ ഇപ്പോൾ വീടിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നുണ്ടെന്ന് സെലീന ആരോപിച്ചു.

മക്കളിൽ നിന്ന് വേർപിരിഞ്ഞതിനെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് സെലീന ഒരു നീണ്ട കുറിപ്പിൽ തന്റെ വേദന പങ്കുവെച്ചു. “സംയുക്ത സംരക്ഷണാവകാശവും ഓസ്ട്രിയൻ കുടുംബ കോടതിയുടെ നിലവിലുള്ള ഉത്തരവും ഉണ്ടായിരുന്നിട്ടും, എന്റെ മൂന്ന് കുട്ടികളുമായുള്ള ആശയവിനിമയത്തിന്  ഇപ്പോൾ സമ്മതിക്കുന്നില്ല , എന്റെ ഹൃദയം തകർന്നിരിക്കുന്നു.  ബ്രെയിൻ വാഷിംഗ്, ഭീഷണിപ്പെടുത്തൽ എന്നിവയിലൂടെ അവരെ എനിക്കെതിരെ കാര്യങ്ങൾ പറയാൻ നിർബന്ധിക്കുകയും ചെയ്തു, സെലീന എഴുതി.

ഹാഗിനെതിരെ ഗാർഹിക പീഡന കേസ് ഫയൽ ചെയ്യുന്നതിനു പുറമേ, യുഎഇയിൽ തടവിലാക്കപ്പെട്ട തന്റെ സഹോദരൻ മേജർ വിക്രാന്ത് ജെയ്റ്റ്‌ലിയെ രക്ഷിക്കാൻ സഹായിക്കണമെന്ന് സെലീന കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam