നെറ്റ്ഫ്ലിക്‌സിന്റെ ജനപ്രിയ സീരീസ് റണ്ണിങ് പോയിന്റ് രണ്ടാം സീസണിന്റെ ചിത്രീകരണം 2025 ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കും. 2026 ഏപ്രിലിൽ ആണ് ഇതിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ ഷോയുടെ രണ്ടാം സീസണിന്റെ നിർമ്മാണം ആരംഭിച്ചു എന്ന ഔദ്യോഗിക വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച്, സീസൺ 2-ന്റെ ചിത്രീകരണം 2025 ഓഗസ്റ്റ് 11 മുതൽ ലോസ് ആഞ്ചലസിൽ ആരംഭിക്കും. ഷൂട്ടിംഗ് നവംബർ 20 വരെ നീണ്ടു നിൽക്കും എന്നാണ് പുറത്തു വരുന്ന വിവരം. ഫെബ്രുവരി 27-ന് ഷോയുടെ പ്രീമിയർ വന്നതിന് ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ വലിയ പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചത്.
റണ്ണിങ് പോയിന്റ് , 89 രാജ്യങ്ങളിൽ 168 മില്യൺ മണിക്കൂറിലധികം ആളുകൾ കണ്ടതായും, ആഗോള Top 10 ലിസ്റ്റിൽ അഞ്ച് ആഴ്ച ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം ആരാധകരുടെ ഈ പ്രതികരണങ്ങളിൽ ഞെട്ടിയിരിക്കുകയാണ് എന്ന് കോ-ക്രിയേറ്ററും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ മിണ്ടി കാലിംഗ് പ്രതികരിച്ചു. മികച്ച പ്രതികരണത്തിന് അവർ ആരാധകരോട് നന്ദി പറഞ്ഞു.
സീരീസിൽ ഹഡ്സൺ തന്റെ പ്രധാന കഥാപാത്രമായി തിരികെയെത്തും. കൂടാതെ ബ്രെൻഡ സോങ്, ഡ്രൂ ടാർവർ, സ്കോട്ട് മാക്‌ആർതർ, ഫബ്രിസിയോ ഗ്വിഡോ, ടോബി സാൻഡെമാൻ, ചെറ്റ് ഹാങ്ക്സ് എന്നിവരും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഓരോ സീസണിനും 30 മില്യൺ മുതൽ 50 മില്യൺ ഡോളർ വരെയുള്ള ബജറ്റാണ് റിപ്പോർട്ട് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്