സ്ട്രേഞ്ചർ തിംഗ്സ് സീസൺ 5 പുറത്തിറങ്ങിയതോടെ, തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെയെല്ലാം വീണ്ടും കാണാൻ കഴിഞ്ഞതിൽ ആരാധകർ സന്തോഷത്തിലാണ്. മുൻ സീസണിൽ പ്രത്യക്ഷപ്പെട്ട കാളി എന്ന കഥാപാത്രവും തിരിച്ചെത്തിയപ്പോൾ ആരാധകർ ഏറെ ആവേശഭരിതരായി. ഈ കാളിക്ക് ഇന്ത്യയുമായി ഒരു ബന്ധുമുണ്ട്. എന്താണെന്ന് അറിയുമോ?
ഇന്ത്യയില്‍ ജനിച്ച ലിനിയ ബെര്‍ത്തല്‍സണ്‍ ആണ് കാളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ജനിച്ച ലിനിയയെ ഡെന്‍മാര്‍ക്കിലെ കലുന്ദ്ബോര്‍ഗിലുള്‌ല ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. 2014 ല്‍ എസെക്‌സിലെ ഈസ്റ്റ് 15 ആക്ടിങ് സ്‌കൂളില്‍ പഠിക്കാനെത്തിയതാണ് ലിനിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
സ്‌ട്രേഞ്ചര്‍ തിങ്‌സില്‍ അഭിനയിക്കുന്നതിനു മുമ്പ് ചില ഷോര്‍ട്ട് ഫിലിമുകളിലും ലിനിയ അഭിനയിച്ചിരുന്നു. 2017 ലാണ് സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണ്‍ 2 ല്‍ ലിനിയ ആദ്യമായി എത്തുന്നത്. കാളി പ്രസാദ് എന്നാണ് ലിനിയയുടെ കഥാപാത്രത്തിന്റെ പേര്.
ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയായി തന്നെയാണ് സീരീസില്‍ കാളി എത്തുന്നത്. ഡോ. ബ്രെന്നര്‍ ലണ്ടനില്‍ നിന്നുമാണ് കാളിയെ ഹോക്കിന്‍സ് ലാബില്‍ എത്തിക്കുന്നത്. ഹോക്കിന്‍സ് ലാബിലെ പരീക്ഷണങ്ങളിലൂടെ അമാനുഷിക കഴിവുകള്‍ നേടിയ കാളി ഒടുവില്‍ ലാബില്‍ നിന്ന് രക്ഷപ്പെടുന്നു. സീസണ്‍ 2 ല്‍ ഇലവനൊപ്പം പ്രധാന കഥാപാത്രമായിരുന്നു കാളി. സ്ട്രേഞ്ചർ തിംഗ്സ് സീസൺ 5 ന്റെ ഫൈനൽ 2025 ഡിസംബർ 31 ന് റിലീസ് ചെയ്യും. 2026 ജനുവരി 1 ന് ഇന്ത്യയിൽ പ്രീമിയർ ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
