കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ സിബി മലയലിന്റെ മകന്റെ കല്യാണം നടന്നത്. വിവാഹത്തിന് മലയാള സിനിമയിലെ പ്രമുഖരെല്ലാമെത്തിയിരുന്നു. ഇതിനിടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ലിസിയുടേയും പ്രിയദര്‍ശന്റേയും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പരസ്പരം കൈ പിടിച്ച് വരുന്ന ലിസിയുടേയും പ്രിയന്റേയും വിഡിയോയാണ് വൈറലാകുന്നത്.
വേദിയിലെത്തിയ ലിസിയേയും പ്രിയനേയും സിബി മലയില്‍ ചേര്‍ത്തു നിര്‍ത്തി സന്തോഷം പ്രകടിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ വരനും വധുവിനുമൊപ്പം ഫോട്ടോയെടുത്ത ഇരുവരും വേദിവിട്ടിറങ്ങി. വേദിയില്‍ നിന്നും ലിസി ഇറങ്ങുന്നത് പ്രിയദര്‍ശന്റെ കൈ പിടിച്ചു കൊണ്ടാണ്. അതേസമയം ഇരുവരും വിവാഹത്തിന് വന്നതും ഒരേ വാഹനത്തിലാണ്.
വിവാഹ മോചനത്തിന് ശേഷം ഇതാദ്യമായാണ് ലിസിയും പ്രിയദര്‍ശനും ഒരുമിച്ചൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ വിഡിയോ ആരാധകര്‍ക്കിടയിലും സന്തോഷം പടര്‍ത്തുകയാണ്. ഇരുവരേയും ഒരുമിച്ചു കാണാന്‍ സാധിച്ച സന്തോഷം പലരും കമന്റുകളിലൂടെ പങ്കിടുന്നുണ്ട്.
1990 ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരാകുന്നത്. 24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയാന്‍ തീരുമാനിക്കുന്നത്. എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന് ഇരുവരും പരസ്യമാക്കിയിരുന്നില്ല. എങ്കിലും മക്കളുടെ കാര്യങ്ങള്‍ക്കെല്ലാം ലിസിയും പ്രിയനുമെത്താറുണ്ട്. നേരത്തെ 2023 ല്‍ മകന്‍ സിദ്ധാര്‍ത്ഥ് വിവാഹിതനായപ്പോള്‍ ലിസിയും പ്രിയനും ഒരുമിച്ചെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
