ആൺകുട്ടികളോടും പെൺകുട്ടികളോടും ഒരുപോലെ ആകർഷണം, ചുംബിച്ചിട്ടുണ്ട്; കെയ്റ്റ് വിന്‍സ്‌ലെറ്റ്

DECEMBER 29, 2025, 11:19 PM

തന്റെ കൗമാരകാലത്ത് ആൺകുട്ടികളോടും പെൺകുട്ടികളോടും ഒരുപോലെ ആകർഷണം തോന്നിയിരുന്നുവെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടി കേറ്റ് വിൻസ്ലെറ്റ് . 'ടീം ഡീക്കിൻസ്' പോഡ്‌കാസ്റ്റിൽ താരം തന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു.

1994-ൽ പുറത്തിറങ്ങിയ 'ഹെവൻലി ക്രിയേഴ്‌സ്' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തന്റെ വ്യക്തിപരമായ അനുഭവങ്ങൾ സഹായിച്ചതായും കേറ്റ് പറഞ്ഞു. രണ്ട് കൗമാരക്കാരായ പെൺകുട്ടികൾ തമ്മിലുള്ള തീവ്രമായ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

താന്‍ ഇതുവരെ പറയാത്ത ചില കാര്യങ്ങള്‍ എന്ന മുഖവുരയോടെയാണ് കെയ്റ്റ് സംസാരിച്ചത്. 'എന്റെ കൗമാരകാലത്തെ ആദ്യത്തെ ചില അടുപ്പങ്ങള്‍ പെണ്‍കുട്ടികളുമായിട്ടായിരുന്നു. ചില പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ഞാന്‍ ചുംബിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പക്ഷേ, ഒരു പ്രത്യേക ദിശയിലേക്ക് പൂര്‍ണമായ മാറ്റം ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ ആ ഘട്ടത്തില്‍ എനിക്ക് വളരെയധികം ജിജ്ഞാസ ഉണ്ടായിരുന്നു. രണ്ട് സ്ത്രീകള്‍ക്കിടയിലുള്ള തീവ്രമായ ബന്ധത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞതും അതുകൊണ്ടാണെന്ന് കരുതുന്നു'.

'ഹെവന്‍ലി ക്രിയേച്ചേഴ്‌സ്' ല്‍ അഭിനയിക്കുമ്പോള്‍ 17 വയസ്സായിരുന്നു കെയ്റ്റിന്റെ പ്രായം. ആ സിനിമ തന്നില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കെയ്റ്റ് പറയുന്നു. പ്രശസ്തി ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്നും പോഡ്കാസ്റ്റില്‍ കെയ്റ്റ് പറഞ്ഞു. ഒരിക്കലും പ്രശസ്തിയുടെ പിന്നാലെ പോയിട്ടില്ല. അതിനേക്കാള്‍ കൂടുതല്‍ താത്പര്യം സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ്. പ്രശസ്തി തന്നെ എപ്പോഴും അസ്വസ്ഥപ്പെടുത്തിയിട്ടേയുള്ളൂവെന്നും ഹോളിവുഡ് താരം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam