മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പുസ്തകങ്ങളെയും സിനിമകളെയും സംഗീതത്തെയും സ്നേഹിക്കുന്ന വ്യക്തിയാണ്. വൈറ്റ് ഹൗസിൽ താമസിച്ച കാലം മുതൽ, ഒബാമ എല്ലാ വർഷവും തന്റെ പ്രിയപ്പെട്ട സിനിമകൾ, പുസ്തകങ്ങൾ, ഗാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാറുണ്ട്. വ്യത്യസ്ത തലമുറകളെ ആകർഷിക്കുന്ന സാംസ്കാരിക വൈവിധ്യമാണ് ഇത്തവണ ഒബാമയുടെ പട്ടികയെ വ്യത്യസ്തമാക്കുന്നത്.
ഇത്തവണ, മനുഷ്യബന്ധങ്ങളും സാമൂഹിക വിഷയങ്ങളും കൈകാര്യം ചെയ്യുന്ന വിവിധ വിഭാഗങ്ങളിലുള്ള സിനിമകളാണ് ബരാക് ഒബാമ തന്റെ പ്രിയപ്പെട്ട സിനിമകളായി തിരഞ്ഞെടുത്തത്. പ്രിയപ്പെട്ട സിനിമകൾ: വൺ ബാറ്റിൽ ആഫ്റ്റർ അനദർ (പോൾ തോമസ് ആൻഡേഴ്സൺ), സിന്നേഴ്സ് (റയാൻ കൂഗ്ലർ), ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് (ജാഫർ പനാഹി), ഹാംനെറ്റ് (ക്ലോ ഷാവോ), സെന്റിമെന്റൽ വാല്യൂ (യോകിം ട്രയർ), നോ അദർ ചോയ്സ് (പാർക്ക് ചാൻ-വുക്ക്), ദി സീക്രട്ട് ഏജന്റ് (ക്ലെബർ മെൻഡോൺക ഫീലോ), ട്രെയിൻ ഡ്രീംസ് (ക്ലിന്റ് ബെന്റ്ലി), ജെയ് കെല്ലി (നോഹ ബൗംബാക്ക്), ഗുഡ് ഫോർച്യൂൺ (അസീസ് അൻസാരി), ഓർവൽ: 2+2=5 (റൗൾ പെക്ക്).
ഒബാമയുടെ വായനാ പട്ടികയിൽ ഇന്ത്യൻ നോവലിസ്റ്റുകളും അമ്മയും മകളുമായ അനിത ദേശായി, കിരൺ ദേശായി എന്നിവരും ഉൾപ്പെടുന്നു. കിരൺ ദേശായിയുടെ ദ ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി എന്ന പുസ്തകമാണ് ഒബാമയുടെ വാർഷിക പട്ടികയിൽ ഇടംപിടിച്ചത്. മുൻ പ്രസിഡന്റിന്റെ വേനൽക്കാല വായനാപട്ടികയിലാണ് അനിതാ ദേശായിയുടെ റോസരിറ്റ എന്ന പുസ്തകം പരാമർശിച്ചിരിക്കുന്നത്.
സാമൂഹിക നിരീക്ഷണങ്ങളും ചരിത്രരചനകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പുസ്തകങ്ങളാണ് ഇത്തവണ ഒബാമയുടെ പട്ടികയിലുള്ളത്. പേപ്പർ ഗേൾ (ബെത്ത് മേസി), ഫ്ലാഷ്‌ലൈറ്റ് (സൂസൻ ചോയ്), വീ ദ പീപ്പിൾ (ചരിത്രകാരി ജിൽ ലെപോർ), ദ വൈൽഡർനെസ് (ആഞ്ചല ഫ്ലൂർനോയ്), ദെയർ ഈസ് നോ പ്ലേസ് ഫോർ യൂ (ബ്രയൻ ഗോൾഡ്സ്റ്റോൺ), നോർത്ത് സൺ (ഈഥൻ റഥർഫോർഡ്), 1929 (ആൻഡ്രൂ റോസ് സോർക്കിൻ), ദ ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി (കിരൺ ദേശായി), ഡെഡ് ആൻ എലൈവ് (സാഡി സ്മിത്ത്), വാട്ട് വി കാൻ നോ (ഇയാൻ മക്ഇവാൻ). ഒപ്പം തന്റെ പങ്കാളിയും യുഎസ് മുൻ പ്രഥമ വനിതയുമായ മിഷേൽ ഒബാമ എഴുതിയ ദ ലുക്ക് എന്ന പുസ്തകത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
പോപ്പ്, കെ-പോപ്പ്, ആർ ആൻഡ് ബി (R&B) തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതം ഉൾക്കൊള്ളുന്നതാണ് ഒബാമയുടെ 2025ലെ പ്ലേലിസ്റ്റ്. ഒലിവിയ ഡീൻ, കെൻഡ്രിക് ലാമർ, ട്രാവിസ് സ്കോട്ട്, ബ്ലാക്ക് പിങ്ക്, ബ്രൂസ് സ്പ്രിങ്സ്റ്റീൻ , റൊസാലിയ, ലേഡി ഗാഗ, തുടങ്ങിയവർ പട്ടികയിൽ ഇടംപിടിച്ചു. ഈ പ്രമുഖരുടെ പാട്ടുകൾക്കൊപ്പം തമിഴ്-അമേരിക്കൻ സംഗീതജ്ഞയായ ഗണവ്യ ആലപിച്ച 'പസായദാൻ' എന്ന ഗാനവുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
