'ജന നായകൻ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത ശേഷം ചെന്നൈയിലേക്ക് മടങ്ങുമ്പോൾ, ആരാധകരുടെ തിരക്കിൽപെട്ട് തെന്നി വീണ് വിജയ്. പിന്നാലെ അംഗരക്ഷകർ ഓടിയെത്തി എഴുന്നേൽപ്പിച്ചു, ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വന്ന് കാറിനടുത്തേക്ക് നടക്കുന്നതിനിടയിൽ താരത്തിന് ചുറ്റും പാപ്പരാസികളും ആരാധകരും തടിച്ചുകൂടി. തിരക്കിനിടയിൽ, കാറിൽ കയറുന്നതിന് തൊട്ടുമുന്‍പ് വിജയ് കാൽ തെന്നി വീഴുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് കാറിലേക്ക് കയറ്റി.
വിജയ്ക്ക് പിന്നാലെയെത്തിയ മമിത ബൈജുവിന് നേരെയും ആരാധകരും പാപ്പരാസികളും വന്നിരുന്നു. എന്നാല്‍ ഇവരെ കണ്ട് പിന്മാറിയ മമിത മറ്റൊരു വഴിയിലൂടെയാണ് പോയത്. സിനിമാ താരങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ചുറ്റും കൂടുന്ന ആരാധകര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത വിജയ് തന്റെ ആരാധകരോട് വികാരഭരിതമായ പ്രസംഗം നടത്തി. 'ജന നായകൻ' തന്റെ അവസാന ചിത്രമായിരിക്കുമെന്ന് അദ്ദേഹം ദുഃഖത്തോടെ പരാമർശിച്ചു. എല്ലാവരും എന്നോട് ചോദിക്കുന്നത് ഞാൻ എന്തിനാണ് സിനിമ വിടുന്നതെന്ന്. സിനിമ ഒരു വലിയ സമുദ്രമാണ്. എനിക്ക് അതിൽ ഒരു ചെറിയ മണൽക്കൊട്ടാരമേ പണിയാൻ കഴിയൂ എന്ന് ഞാൻ കരുതി, പക്ഷേ നിങ്ങൾ കാരണം എനിക്ക് ഒരു കൊട്ടാരം പണിയാൻ കഴിഞ്ഞു. ഇതിനെല്ലാം കാരണം നിങ്ങളാണ്, ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് വിജയ് പറഞ്ഞു.
'ജന നായകൻ' 2026 പൊങ്കൽ ഉത്സവത്തിന് ജനുവരി 9 ന് റിലീസ് ചെയ്യും. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, പ്രിയാമണി, നരേൻ, മമിത ബൈജു, മോണിഷ ബ്ലെസി എന്നിവരുൾപ്പെടെ നിരവധി താരനിര വിജയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്.
#ThalapathyVIJAY, Producer, #HVinoth, @anirudhofficial, @_mamithabaiju are back to the home turf !
pic.twitter.com/20jfx5qDYU— Vijay Fans Trends (@VijayFansTrends) December 28, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
