ഹോളിവുഡിലെ നിക്കലോഡിയൻ പരമ്പരയായ ‘നെഡ്സ് ഡീക്ലാസിഫൈഡ് സ്കൂൾ സർവൈവൽ ഗൈഡിലൂടെ’ പ്രശസ്തനായ ബാലതാരത്തെ ഓർമ്മയുണ്ടോ? ടൈലർ ചേസിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 2000കളിൽ വലിയ തരംഗമായിരുന്ന നെഡ്സ് ഡീക്ലാസിഫൈഡ് സ്കൂൾ സർവൈവൽ ഗൈഡ്' എന്ന ഷോയിൽ ‘മാർട്ടിൻ ക്വെർലി’ എന്ന കഥാപാത്രത്തെയാണ് ടൈലർ അവതരിപ്പിച്ചത്. 2005ൽ ‘എവരിബഡി ഹേറ്റ്സ് ക്രിസ്’, 2008ൽ ‘ഗുഡ് ടൈം മാക്സ്’ എന്നിവയിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
36 വയസ്സുകാരനായ ടൈലർ ചേസ് തെരുവിൽ ഭിക്ഷയെടുക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിവർസൈഡിലെ തെരുവിൽ ഒരു യുവതി ചിത്രീകരിച്ചതാണ് ഈ വീഡിയോ.
വിഡിയോയിൽ വനിത ടൈലറിനോട് ഡിസ്നി ചാനൽ താരമാണോ എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്. താൻ ‘നിക്കലോഡിയൻ’ താരമാണ്, ‘നെഡ്സ് ഡീക്ലാസിഫൈഡ്’ എന്ന ഷോയിൽ അഭിനയിച്ചിട്ടുണ്ട്.
കീറിയ പാന്റും ഷർട്ടും ധരിച്ച നടൻ തെരുവിൽ ആളുകളോട് സഹായം അഭ്യർത്ഥിക്കുകയാണ്. അരയിലെ പാന്റ് അഴിഞ്ഞു പോകാതിരിക്കാൻ നടൻ കൈ കൊണ്ട് മുറുകെ പിടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. നടന്റെ ഈ ദയനീയ അവസ്ഥയിൽ നിരാശ പങ്കുവെക്കുകയാണ് ഹോളിവുഡ് സിനിമ ലോകം.
ടൈലറിന്റെ അവസ്ഥയറിഞ്ഞ് സഹായവുമായി മുൻ സഹപ്രവർത്തകർ ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം 'നെഡ്‌സ് ഡിക്ലാസിഫൈഡ്' എന്ന ഷോയിൽ അഭിനയിച്ചിരുന്ന ഡെവൺ വെർക്കൈസർ, ഡാനിയൽ കർട്ടിസ് ലീ, ലിൻഡ്സെ ഷാ എന്നിവർ തങ്ങളുടെ പോഡ്‌കാസ്റ്റിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും തങ്ങളുടെ പഴയ സുഹൃത്തിനെ സഹായിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Former Nickelodeon child stars are having a rough one pic.twitter.com/qN95SrxOmJ
— 𓅃 (@FalconryFinance) December 21, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
