വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയിൽ ഉദയ്പൂരിൽ നടക്കുമെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒക്ടോബര്‍ 3ന് വിജയ്‌യുടെ ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു ദമ്പതികളുടെ വിവാഹനിശ്ചയം നടന്നത്. വളരെ സ്വകാര്യമായിട്ടായിരുന്നു നിശ്ചയ ചടങ്ങുകൾ. ചടങ്ങിന്‍റെ ഫോട്ടോകളൊന്നും പുറത്തുവിട്ടിരുന്നില്ല.
ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസിൽ വച്ചായിരിക്കും വിവാഹം. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് പേരുകേട്ട ഉദയ്പൂര്‍ നിരവധി സിനിമാതാരങ്ങളുടെയും മറ്റ് പ്രമുഖരുടെയും വിവാഹങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്.
താരങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കൂവെന്നാണ് റിപ്പോര്‍ട്ട്. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരമോ ഹൈദരാബാദിൽ ആഘോഷ പരിപാടിയോ നടത്തുന്നതിനെക്കുറിച്ചോ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ മുതൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകൾ പരന്നിരുന്നു. എന്നാൽ ഇരുവരും ഗോസിപ്പുകളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
