നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയിൽ നിരവധി കാമിയോ റോളുകൾ ഉണ്ടാകും.
സിനിമയിലെ തന്റെ റോളിനെക്കുറിച്ച് പറയുകയാണ് ശിവ രാജ്കുമാർ. ആദ്യ ഭാഗത്തിൽ നരസിംഹ എന്ന വേഷത്തിലായിരുന്നു ശിവ രാജ്കുമാർ എത്തിയിരുന്നത്. ഇക്കുറി തന്റെ വേഷത്തിന് അല്പം കൂടെ ദൈർഘ്യം ഉണ്ടെന്ന് പറയുകയാണ് നടൻ.
'ജയിലർ 2 സിനിമയുടെ എന്റെ സീനിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു ദിവസം ഷൂട്ട് ചെയ്തു. ജനുവരിയിൽ കുറച്ച് ഷൂട്ടുകൾ കൂടെ ബാക്കിയുണ്ട്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായുള്ള കാമിയോ വേഷമാണ് എന്റേത്. ആദ്യ ഭാഗത്തേക്കാൾ ഇക്കുറി വേഷത്തിന് അല്പം കൂടെ ദൈർഘ്യം ഉണ്ട്. രണ്ട് ഇൻഡസ്ട്രികൾ തമ്മിലുള്ള സൗഹൃദം സ്ഥാപിക്കുന്നതിനും, നടന്മാർ തമ്മിലുള്ള അടുപ്പം കൂട്ടുന്നതിനും കൂടെയാണ് സിനിമകളിൽ അതിഥി വേഷങ്ങൾ ചെയ്യുന്നത്,' ശിവ രാജ്കുമാർ പറഞ്ഞു.
ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
