മോഹൻലാലും മമ്മൂട്ടിയും അഭിനയത്തിന്റെ രണ്ട് വ്യത്യസ്ത സ്‌കൂളുകളാണെന്ന് മനോജ് ബാജ്‌പേയ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഹോളിവുഡ് ഇതിഹാസങ്ങളായ റോബർട്ട് ഡീ നീറോ, അൽ പച്ചീനോ എന്നിവരെ പോലെയാണ് ഇരുവരുമെന്ന് ബാജ്പേയ് പറഞ്ഞു.
'മോഹൻലാലും മമ്മൂട്ടിയും അഭിനയത്തിന്റെ രണ്ട് വ്യത്യസ്ത സ്‌കൂളുകളാണ്, ഡി നീറോയെയും, പച്ചീനോയെയും പോലെ. എത്രയൊക്കെ പരിശീലനം നടത്തി എന്ന് പറഞ്ഞാലും, അവസാന നിമിഷം എന്ത് തോന്നുന്നോ അതെ ഡി നീറോ ക്യാമറക്ക് മുന്നിൽ ചെയ്യൂ. അന്നും ഇന്നും ഡിനീറോ അങ്ങനെയാണ്.
മോഹൻലാലിൻറെ അഭിനയ രീതിയും അതുപോലെയാണ്, ചിത്രീകരണത്തിന് മുന്നേ തിരക്കഥ മനസിലാക്കും മോഹൻലാൽ. അത് കഴിഞ്ഞ ആ കഥാപാത്രമായി അയാൾ ജീവിക്കും. അയാൾ എപ്പോഴും എന്തിനും തയാറായിരിക്കും. കഥാപാത്രത്തിന്റെ മാനറിസങ്ങളും അയാളുടെ ഭൂതകാലവും ഭാവിയുമെല്ലാം മോഹൻലാലിന് അറിയാം.
ഡി നീറോയിൽ നിന്നും വ്യത്യസ്തമായി അൽ പച്ചീനോ വളരെയധികം തന്റെ കഥാപാത്രത്തെക്കുറിച്ച് പഠിച്ച്, പരിശീലിച്ചാണ് ഒരു വേഷം ചെയ്യുന്നത്. മമ്മൂട്ടി അതുപോലെയാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഒരു യാതാർത്ഥ ക്രാഫ്റ്റ്മാൻ ആണ്. ഭ്രമയുഗം എന്ന ചിത്രത്തിൽ, ആ ലെവൽ ക്രഫ്റ്റ് ഇല്ല എങ്കിൽ അതുപോലൊരു ചിത്രം ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോകാനാവില്ല,' മനോജ് വാജ്‌പേയ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
