ക്രിക്കറ്റ് ലോകത്ത് നിന്ന് ഗോസിപ്പ് കോളത്തിൽ ഇടം പിടിച്ച രണ്ട് പേരാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറയും ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലും.
ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ആ ഗോസിപ്പിന് ആക്കം കൂട്ടുന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും.
ലണ്ടനില്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ഒരുക്കിയ വിരുന്നില്‍ ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സച്ചിനും ഭാര്യ അഞ്ജലിക്കുമൊപ്പമാണ് സാറ വിരുന്നിനെത്തിയത്. ചടങ്ങില്‍ ഇരുവരും സംസാരിച്ചു നില്‍ക്കുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
നിലവില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഇംഗ്ലണ്ടിലാണ് ഗില്ലുള്ളത്. യുവരാജിന്റെ നേതൃത്വത്തില്‍ നടത്തുന്ന YouWeCan ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അത്താഴ വിരുന്നിലാണ് ഇരുവരുമെത്തിയത്.
Gill Ke Dil Ka Mamla hai 😋
- Sara Tendulkar and Shubman Gill spotted 📸 pic.twitter.com/hQoDiDOhi0— Nikhil (@TheCric8Boy) July 9, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്