അനിമൽ സിനിമയിലെ രൺബീർ കപൂർ ചെയ്ത കഥാപാത്രത്തിന് വലിയ വിമർശനം ആണ് ലഭിച്ചത്. സ്ത്രീവിരുദ്ധത വിളിച്ചോതുന്ന കഥാപാത്രം എന്നതായിരുന്നു ഏറ്റവും വലിയ വിമർശനം. എന്നാൽ ഇതുപോലെയുള്ള ഒരാളെ ജീവിത്തിൽ അംഗീകരിക്കാനാകുമോ എന്ന ചോദ്യത്തിനുള്ള രശ്മികയുടെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അനിമലിലെ കഥാപാത്രത്തെ പോലെ ഒരാളെ ജീവിതത്തിലും അംഗീകരിക്കുമെന്നും ഒരു പാർട്ണറുമായി ഒരുമിച്ചു വളരുമ്പോൾ നിങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ സാധിക്കുകയും മാറാൻ പറ്റുകയും ചെയ്യുമെന്നാണ് രശ്മിക പറഞ്ഞത്. ദ വുമൺ ഏഷ്യക്ക് നൽകിയ അഭിമുഖത്തിലാണ് രശ്മികയുടെ പ്രതികരണം.
'നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുകയോ അല്ലെങ്കിൽ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുകയോ ചെയ്യുമ്പോൾ നമ്മളിൽ ഒരുപാട് മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ പാർട്ണറുമൊത്തുള്ള ഒരുമിച്ചുള്ള യാത്രയിൽ നിങ്ങളും വളരുകയാണ്. നിങ്ങൾക്ക് എന്ത് വേണം എന്ത് വേണ്ട എന്നുള്ളതടക്കം, സ്വഭാവ രൂപീകരണം വരെ അവിടെ നിന്നാണ് തുടങ്ങുന്നത്. നിങ്ങളെ തന്നെ ഒരുക്കുന്ന സമയം അതാണ്' എന്നാണ് രശ്‌മിക വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്