സാമന്ത ഏവർക്കും പ്രിയപ്പെട്ട താരമാണ്. താരം സംവിധായകൻ രാജ് നിധിമോറുമായി പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ചർച്ചയാവുന്നത്.
സാമന്ത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച അമേരിക്കൻ യാത്രയിലെ ചിത്രങ്ങൾ ഇപ്പോൾ വലിയ ചര്‍ച്ചയാകുകയാണ്. സുഹൃത്തുക്കളോടൊപ്പം ഉള്ള യാത്രയുടെയും ഭക്ഷണം കഴിക്കുന്നതിന്റെയും ചിത്രങ്ങൾ ആണ് താരം പങ്കുവച്ചത്. എന്നാൽ ഇതിലെ ചില ചിത്രങ്ങൾ പ്രത്യേക ശ്രദ്ധ ആകർഷിച്ചു.
അവയിലെ ഒരു ചിത്രത്തിൽ, സാമന്തയെ പ്രശസ്ത സംവിധായകൻ രാജ് നിധിമോറുവിന്റെ കൈകോർത്ത് റോഡിലൂടെ നടക്കുന്നത് കാണാം. ഈ ചിത്രം കാണുമ്പോൾ, ഇവരുടെ പ്രണയബന്ധം ഔദ്യോഗികമായി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
സാമന്തയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, അവർ അമേരിക്കയിലെ ഡെട്രോയിറ്റിൽ തന്റെ സുഹൃത്തുക്കളുമായി മനോഹരമായ യാത്ര നടത്തി എന്നത് മനസിലാക്കാം. ആ ചിത്രങ്ങളിൽ താരത്തിന്റെ അടുത്ത സുഹൃത്തായ രാജ് നിധിമോറിനെയും കാണാം. ചിത്രങ്ങൾ പുറത്ത് വന്നതിനു പിന്നാലെ, ആരാധകർ അതീവ ആകാംക്ഷയോടെ ആണ് കമന്റുകൾ ചെയ്തിരിക്കുന്നത്. താരം പ്രണയം പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിൽ ആണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്