ഹോളിവുഡിന്റെ പ്രിയതാരം ജെനിഫർ അനിസ്റ്റൺ വീണ്ടും പ്രണയവാർത്തകളിൽ. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം, താരം ഹിപ്നോട്ടിസ്റ്റും ലൈഫ് കോച്ചുമായ ജിം കർട്ടിസുമായി അടുത്ത ബന്ധത്തിൽ ആണെന്നു ആണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്പെയിനിലെ മല്ലോർക ദ്വീപിൽ അവരെ ഒരുമിച്ചു കണ്ടതാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും, പുതിയ പ്രണയ അഭ്യൂഹങ്ങൾ ഉയരുകയുമായിരുന്നു.
ആരാണ് ജിം കർട്ടിസ്
ജിം കർട്ടിസ് ഒരു "ട്രാൻസ്ഫോർമേഷണൽ കോച്ചും ഹിപ്നോതെറാപ്പിസ്റ്റും" ആണ്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് 5.5 ലക്ഷത്തിലധികം ആണ്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ അദ്ദേഹം "മാനിഫസ്റ്റേഷൻ", മനോബലം, സെൽഫ്-ഹീലിംഗ്, തുടങ്ങിയ വിഷയങ്ങളിൽ പോസ്റ്റുകൾ ഇടാറുണ്ട്. ജെനിഫർ ഈ പോസ്റ്റുകൾക്ക് ലൈക്ക് നൽകുകയും ചെയ്തിരുന്നു.
2025 ജൂലൈ നാലാം തിയതി വാരാന്ത്യത്തിൽ ആണ് ജെനിഫർ അനിസ്റ്റൺ മല്ലോർക്ക ദ്വീപിലേക്ക് ജിം കർട്ടിസിനൊപ്പം യാത്ര ചെയ്തത്. അവരുടെ അടുത്ത സുഹൃത്തുക്കളായ ജേസൺ ബേറ്റ്‌മാനും ഭാര്യ അമാണ്ട ആൻകയും ഇവരോടൊപ്പം ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
പ്രചരിക്കുന്ന ചിത്രങ്ങളിൽ ജെനിഫർ കറുത്ത ടാങ്ക് ടോപ്പും ജീൻസും വെളുത്ത ഷൂസുമാണ് ധരിച്ചത്. കർട്ടിസ് ഒലീവ് ഗ്രീൻ ഷർട്ടും ഷോർട്ട്സുമാണ് ധരിച്ചിരുന്നത്. ജെൻ അദ്ദേഹത്തെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുകയും പിന്നീട് യാച് പാര്‍ട്ടിയിൽ പങ്കെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്