ബെംഗളൂരു: കന്നഡ ടെലിവിഷന്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ ഭര്‍ത്താവ് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. മഞ്ജുളയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിലാണ് ആക്രമണം നടന്നത്. നനഗത്തില വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിക്ക് ചികില്‍സ നല്‍കി വരികയാണ്.
അമൃതധാരേ പോലുള്ള കന്നഡ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ ശ്രുതി ജൂലൈ 4 നാണ് ഹനുമന്ത്‌നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുനേശ്വര ലേഔട്ടില്‍ വച്ച് ആക്രമിക്കപ്പെട്ടത്. സംഭവം പുറത്തറിയുന്നത് ഏറെ വൈകിയാണ്.
പ്രണയത്തിനൊടുവില്‍ 20 വര്‍ഷം മുമ്പാണ് ശ്രുതി അമ്രേഷിനെ വിവാഹം കഴിച്ചത്. രണ്ട് കുട്ടികളുള്ള ദമ്പതികള്‍ ഹനുമന്ത് നഗറിലെ വാടക വീട്ടിലായിരുന്നു താമസം. ശ്രുതിയുടെ പെരുമാറ്റത്തെ ഭര്‍ത്താവ് എതിര്‍ത്തതോടെ ബന്ധം വഷളായി. മൂന്ന് മാസം മുമ്പ് ശ്രുതി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് സഹോദരനോടൊപ്പം താമസം മാറി.
കഴിഞ്ഞ വ്യാഴാഴ്ച ദമ്പതികള്‍ അനുരഞ്ജനത്തിലെത്തി. തുടര്‍ന്ന് ഒരുമിച്ചു താമസിക്കാനാരംഭിച്ചു. തൊട്ടടുത്ത ദിവസം മക്കള്‍ സ്‌കൂളിലേക്ക് പോയ സമയത്ത് അമ്രേഷ് ശ്രുതിയെ ആക്രമിക്കുകയായിരുന്നു. ആദ്യം പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച ശേഷം വാരിയെല്ലുകളിലും തുടയിലും കഴുത്തിലും ഒന്നിലധികം തവണ കുത്തി. തല ശക്തിയായി ഭിത്തിയില്‍ ഇടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഹനുമന്ത്‌നഗര്‍ പോലീസ് വധശ്രമത്തിന് കേസെടുക്കുകയും അമ്രേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശ്രുതിയും അമ്രേഷും തമ്മിലുള്ള ഗാര്‍ഹിക തര്‍ക്കവുമായി ബന്ധപ്പെട്ട് ഹനുമന്ത്‌നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്