തൃശൂര്‍: 64-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് തൂക്കി കണ്ണൂര്‍.1028 പോയിന്റുകളുമായാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.1,018 പോയിന്‍റുകളുമായി തൃശൂർ തൊട്ട് പിന്നിലുണ്ട്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു.
നിരവധി തവണ ചാമ്പന്യന്മാരായിരുന്ന കോഴിക്കോട് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1017 പോയിന്റാണ് കോഴിക്കോട് നേടിയത്. പാലക്കാട് 1013 പോയിന്റുകളുമായി നാലാം സ്ഥാനത്താണ്.
ഇന്ന് നാല് മണിക്ക് പാറമേക്കാവിന് എതിര്‍വശത്തുള്ള തേക്കിന്‍കാട് മൈതാനത്തെ ഒന്നാം വേദിയിലാണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മോഹന്‍ലാലും മന്ത്രി വി ശിവന്‍കുട്ടിയും ചേര്‍ന്നായിരിക്കും സ്വര്‍ണക്കപ്പ് ജേതാക്കള്‍ക്ക് സമ്മാനിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
