'ചന്ദ്രമുഖി' ദൃശ്യങ്ങൾ ഉപയോഗിച്ചതിന് കേസ്; നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വീണ്ടും വിവാദത്തിൽ

JULY 9, 2025, 1:40 AM

നടി നയൻതാരയെ കുറിച്ച് ഒരുക്കിയ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയായ ‘Nayanthara: Beyond the Fairytale’ വീണ്ടും വിവാദത്തിൽ പെട്ടിരിക്കുന്നതായി റിപ്പോർട്ട്. നടിയുടെ ജീവിതത്തെ കുറിച്ചുള്ള നിരവധി ഭാഗങ്ങളും, ഭർത്താവ് വിഗ്നേഷ് ശിവനും, ഇരട്ടകുട്ടികളും ഉൾപ്പെടെയുള്ള താരത്തിന്റെ വ്യക്തിപരമായ ജീവിതവും ആണ് ഈ ഡോക്യുമെന്ററിയിൽ കാണാനകുന്നത്. 2024-ലാണ് ഇത് നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്തത്.

ഡോക്യുമെന്ററി റിലീസായ ഉടനെ തന്നെ നടൻ ധനുഷുമായുള്ള പ്രശ്നത്തിൽ വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ മറ്റൊരു വലിയ പ്രശ്നവും ഡോക്യുമെന്ററിയെ ചുറ്റിപറ്റി ഉയർന്നു വന്നിരിക്കുകയാണ്. പ്രശസ്ത തമിഴ് സിനിമയായ ‘ചന്ദ്രമുഖി’ (2005) യിലെ വീഡിയോയും ഗാനങ്ങളും അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചെന്നാണ് ആരോപണം.

AP International എന്ന കമ്പനിയാണ് ചന്ദ്രമുഖി സിനിമയുടെ ഓഡിയോയും വീഡിയോയും പകർപ്പവകാശം സ്വന്തമാക്കിയിട്ടുള്ളത്. അവർ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ്, ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ‘ചന്ദ്രമുഖി’യിലെ വീഡിയോയും ഗാനങ്ങളും യൂട്യുബിലും മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുമെടുത്ത് ഉപയോഗിച്ചതായി വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

AP International ഈ സംഭവത്തെ പകർപ്പവകാശ ലംഘനം എന്ന് ആണ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ അവർ ഡോക്യുമെന്ററി നിർമാതാക്കളായ Torque Studios-നും, Netflix India-ക്കുമെതിരെ ഒരു 5 കോടി രൂപയുടെ നഷ്ടപരിഹാര ആവശ്യപ്പെട്ട് നിയമനോട്ടീസ് അയച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

മദ്രാസ് ഹൈക്കോടതി ഈ പരാതി ഗൗരവത്തോടെ എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.  AP International തങ്ങളുടെ ഹർജിയിൽ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയ ‘ചന്ദ്രമുഖി’ സിനിമയുടെ വീഡിയോയും ഗാനങ്ങളും നീക്കം ചെയ്യണം എന്നാണ് പ്രധാന ആവശ്യമായി ഉന്നയിച്ചിരിക്കുന്നത്.

ഈ ആവശ്യങ്ങൾ കോടതി അംഗീകരിച്ചാൽ, ഡോക്യുമെന്ററിയുടെ കണ്ടന്റിലും പ്രദർശനത്തിലും വലിയ മാറ്റങ്ങൾ വരാം. ഇത് ഡോക്യുമെന്ററി നിർമ്മാതാക്കൾക്കും നെറ്റ്ഫ്‌ലിക്‌സിനും വലിയ തിരിച്ചടിയായി മാറും എന്നതിൽ സംശയം ഇല്ല.

vachakam
vachakam
vachakam

വിഷയത്തിൽ നയൻതാര ഇതുവരെ പ്രതികരിച്ചില്ല. താരം സോഷ്യൽ മീഡിയയിലൂടെയും പൊതുമാധ്യമങ്ങളിലൂടെയും മൗനം പാലിച്ചിരിക്കുകയാണ്. നടിയുടെ പ്രതികരണമില്ലായ്മ ഈ വിഷയത്തെ കൂടുതൽ ചർച്ചചെയ്യപ്പെടുന്ന വിഷയമാക്കി മാറ്റിയിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam