അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി. ശിവരാത്രി ഗാനം ‘മിസിസ് ആൻഡ് മിസ്റ്റർ ’സിനിമയിൽ ഉപയോഗിക്കുന്നത് തടയാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
1990ല്‍ പുറത്തിറങ്ങിയ മൈക്കിള്‍ മദന കാമരാജൻ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ പരാതി. പകര്‍പ്പവകാശ നിയമ പ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ സിനിമയില്‍ ഗാനം ഉപയോഗിക്കാവൂവെന്നും അങ്ങനെ ചെയ്യാത്തതിനാല്‍ ഗാനം മിസിസ് ആൻഡ് മിസ്റ്റര്‍ എന്ന ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇളയരാജയുടെ വാദം.
അതേസമയം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി തള്ളി. മദ്രാസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിർമാതാക്കളുടെ ഭാഗം കേൾക്കണം എന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ മിസ്റ്റർ ആൻഡ് മിസിസ് നിർമാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്