ആലിയാ ഭട്ടിന്റെ മുൻ സെക്രട്ടറിയെ 76 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ആലിയ ബട്ടിന്റെ മുൻ സെക്രട്ടറി വേദിക പ്രകാശ് ഷെട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 മെയ് മുതൽ 2024 ഓഗസ്റ്റ് വരെ, വേദിക ഷെട്ടി ആലിയയുടെ പ്രൊഡക്ഷൻ ഹൗസിൽ നിന്ന് തെറ്റായ ബില്ലുകൾ ഉപയോഗിച്ച് ഏകദേശം 76 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ലഭിക്കുന്ന വിവരം.
വേദിക ഉണ്ടാക്കിയ കൃത്രിമ ബില്ലുകൾ ആലിയയെ കൊണ്ട് ഒപ്പുവെപ്പിച്ച്, അതിലൂടെ പണം ഇവർ തന്റെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെ രണ്ടുവർഷത്തിനിടെ ഇവർ വലിയ തുക തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.
2024 ജനുവരിയിലാണ് ജുഹു പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തത്. ആലിയയുടെ അമ്മയായ സോണി രാജ്ദാൻ ആണ് ഓഫീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം വേദിക ഷെട്ടി ഒളിവിൽ പോയിരുന്നു.
വേദികയെ ബെംഗളൂരുവിൽ നിന്ന് ആണ് പിടികൂടിയത്. പിന്നീട് കോടതിയിൽ ഹാജരാക്കി. ജൂലൈ 10 വരെ പോലീസ് കസ്റ്റഡിയിൽ വയ്ക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഈ തട്ടിപ്പിൽ മറ്റ് ആരെങ്കിലും പങ്കാളികളായോ എന്ന കാര്യം കണ്ടെത്താനായി പോലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്. സാമ്പത്തിക രേഖകൾ വിശദമായി പരിശോധിക്കുകയാണ് അധികൃതർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്