ഇന്ത്യൻ ബാഡ്മിൻ്റൺ താരജോഡികൾ സൈന നേഹ്‌വാളും പി. കശ്യപും വേർപിരിയുന്നു 

JULY 13, 2025, 10:34 PM

ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ബാഡ്മിൻ്റൺ താരജോഡികളായ സൈന നേഹ്‌വാളും പി. കശ്യപും.

2018ലാണ് ഇരുവരും വിവാഹിതരായത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ സൈന നേഹ്‌വാൾ ഞായറാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

"ജീവിതം ചിലപ്പോൾ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു. വളരെയധികം ആലോചിച്ചതിന് ശേഷം, പാരുപ്പള്ളി കശ്യപും ഞാനും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങളുടെ മനസമാധാനം, വളർച്ച, രോഗശാന്തി എന്നിവയ്ക്ക് വേണ്ടിയാണ് ഈ വഴി തെരഞ്ഞെടുക്കുന്നത്.

vachakam
vachakam
vachakam

സമ്മാനിച്ച നല്ല ഓർമകൾക്കെല്ലാം നന്ദിയുള്ളവളാണ്, മുന്നോട്ട് പോകുമ്പോൾ ഏറ്റവും മികച്ചത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസിലാക്കുകയും, ബഹുമാനിക്കുകയും ചെയ്തതിന് നന്ദി," സൈന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതി.

ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലാണ് സൈനയും കശ്യപും പരിശീലനം നേടിയത്.  2014ലെ കോമൺ‌വെൽത്ത് ഗെയിംസിൽ കശ്യപും സ്വർണ മെഡൽ നേടി. വേർപിരിയലിനെക്കുറിച്ച് പി. കശ്യപ് ഒന്നും പ്രതികരിച്ചിട്ടില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam